സ്വന്തം ലേഖകൻ: യുകെയിൽ ഈസ്റ്റ് ലണ്ടനു സമീപം രണ്ടുദിവസം മുൻപ് കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി. സ്കൂൾ വിദ്യാർഥിനിയായ കുട്ടിയെ കാണാതായെന്ന് മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. എസെക്സ് പൊലീസിനു ലഭിച്ച പരാതിയെത്തുടർന്ന് ഫോട്ടോ പതിച്ച് അറിയിപ്പു നൽകി പൊലീസ് അന്വേഷണം നടത്തികയായിരുന്നു.
യുകെയിൽ 15 വയസ്സുള്ള മലയാളി പെൺകുട്ടിയെ കാണാതായി
എസെക്സിനു സമീപം ബെൻഫ്ലീറ്റിൽ താമസിക്കുന്ന കൊല്ലം സ്വദേശികളായ കുടുംബത്തിലെ അനിത കോശി എന്ന പത്താംക്ലാസ് വിദ്യാർഥിനിയെയാണ് കാണാതായത്.
ലണ്ടൻ ഭാഗത്തേക്ക് ട്രെയിനിൽ യാത്രചെയ്യുന്നതായി കണ്ടെത്തിയെന്നായിരുന്നു ഒടുവിൽ ലഭിച്ച വിവരം. എന്തായാലും കുട്ടിയെ തിരികെ ലഭിച്ചതായും അന്വേഷണത്തോട് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചും മാതാപിതാക്കൾതന്നെ സമൂഹമാധ്യമങ്ങളിൽ അറിയിപ്പ് നൽകി.
കുട്ടിയെ കാണാതായ വിവരം ബ്രിട്ടനിലെ മലയാളികൾക്കിടയിൽ നിമിഷനേരം കൊണ്ടാണ് പ്രചരിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ സഹായം അഭ്യർഥിച്ച് നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല