സ്വന്തം ലേഖകൻ: ജൂലൈ ഒന്നു മുതല്‍ ദുബായ് മാളില്‍ പാര്‍ക്കിംഗ് ഫീസ് നടപ്പിലാക്കും. 24 മണിക്കൂര്‍ പാര്‍ക്കിങ്ങിന് പരമാവധി 1,000 ദിര്‍ഹം വരെ എത്താം. ചില പാര്‍ക്കിംഗ് ഏരിയകള്‍ സൗജന്യ പാര്‍ക്കിംഗ് തുടരും. ചില വിഭാഗങ്ങളെ പാര്‍ക്കിംഗ് ഫീസ് അടയ്ക്കുന്നതില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുമുണ്ട്.
കാര്‍ പാര്‍ക്കിംഗ് കൂടുതല്‍ സൗകര്യപ്രദമാവുന്ന രീതിയില്‍ ബാരിയര്‍ ഫ്രീ സംവിധാനമാണ് ദുബായിലെ ടോള്‍ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി വഴി നടപ്പിലാക്കുക.
ഫാഷന്‍, ഗ്രാന്‍ഡ്, സിനിമാ പാര്‍ക്കിംഗ് സോണുകളില്‍ 2024 ജൂലൈ ഒന്നു മുതല്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുക. അതേസമയം, സാബീലും ഫൗണ്ടന്‍ വ്യൂവിലും പാര്‍ക്കിംഗ് ഫീസ് ഇല്ല. സൗജന്യ സമയം അവസാനിച്ചതിന് ശേഷം പാര്‍ക്കിംഗില്‍ ചെലവഴിച്ച മണിക്കൂറുകളെ അടിസ്ഥാനമാക്കിയാണ് പാര്‍ക്കിംഗ് ഫീസ്. പാര്‍ക്കിംഗ് സൗകര്യങ്ങളില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ തുക നിങ്ങളുടെ സാലിക്ക് അക്കൗണ്ടില്‍ നിന്ന് കുറയ്ക്കുന്നതാണ് രീതി.
പ്രവൃത്തി ദിവസങ്ങളില്‍ ആദ്യത്തെ 4 മണിക്കൂര്‍ പാര്‍ക്കിംഗ് സൗജന്യമാണ്. തുടര്‍ന്നുള്ള ഒരു മണിക്കൂറിന് 20 ദിര്‍ഹമും 5 മുതല്‍ 6 മണിക്കൂര്‍ വരെ 60 ദിര്‍ഹമും 6 മുതല്‍ 7 മണിക്കൂര്‍ വരെ 80 ദിര്‍ഹമും 7 മുതല്‍ 8 മണിക്കൂര്‍ വരെ 100 ദിര്‍ഹമുമാണ് ഫീസ്. 8 മണിക്കൂര്‍ കഴിഞ്ഞാല്‍ 100ഉം 12 മണിക്കൂര്‍ കഴിഞ്ഞാല്‍ 500ഉം 24 മണിക്കൂര്‍ കഴിഞ്ഞാല്‍ 1000 ദിര്‍ഹമുമാണ് ഫീസ്. വാരാന്ത്യങ്ങളായ വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെ ആദ്യ 6 മണിക്കൂര്‍ പാര്‍ക്കിംഗ് സൗജന്യമാണ്.
തുടര്‍ന്ന് 7 മണിക്കൂര്‍ വരെ 80ഉം 8 മണിക്കൂര്‍ വരെ 100ഉം 8 മണിക്കൂര്‍ കഴിഞ്ഞാല്‍ 100ഉം 12 മണിക്കൂര്‍ കഴിഞ്ഞാല്‍ 500ഉം 24 മണിക്കൂര്‍ കഴിഞ്ഞാല്‍ 1000 ദിര്‍ഹമുമാണ് ഫീസ്. ഒരു വാഹനം പെയ്ഡ് പാര്‍ക്കിംഗ് സോണിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും നമ്പര്‍ പ്ലേറ്റ് കാമറയില്‍ പകര്‍ത്തുകയും സാലിക് സിസ്റ്റം വഴി സമയവും തുകയും കണക്കാക്കി അക്കൗണ്ടില്‍ നിന്ന് തുക പിടിക്കുകയും ചെയ്യുന്നതാണ് രീതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല