സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ വിതരണം ചെയ്യണമെന്ന് നിര്‍ദ്ദേശം. പുതിയ പദ്ധതി ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ രാജ്യത്തേക്ക് വരുന്ന വീട്ടുജോലിക്കാര്‍ക്കും ബാധകമാകും.
അംഗീകൃത ഡിജിറ്റല്‍ വാലറ്റുകള്‍ക്കുള്ളിലെ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പള ഐക്കണ്‍ വഴി തൊഴിലുടമകള്‍ വീട്ടുജോലിക്കാരുടെ ശമ്പളം കൈമാറുമെന്ന് പ്ലാറ്റ്ഫോം സ്ഥിരീകരിച്ചു.
ശമ്പളം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ രേഖപ്പെടുത്തുന്നതിനൊപ്പം ഗുണഭോക്താക്കളുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഡിജിറ്റല്‍ വാലറ്റ് വഴി വീട്ടുജോലിക്കാര്‍ക്ക് മുന്‍കൂര്‍ ശമ്പളം കൈമാറാനോ ശമ്പളത്തില്‍ നിന്ന് അഡ്വാന്‍സ് പേയ്മെന്റ് നല്‍കാനോ കഴിയും.
തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗാര്‍ഹിക സേവനങ്ങള്‍ക്കും ഹോം എംപ്ലോയ്മെന്റ് പ്രോഗ്രാമിനുമുള്ള ഔദ്യോഗിക വെബ്സൈറ്റായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുസാനിദ് പ്ലാറ്റ്ഫോം സ്ഥാപിച്ചത്.
റിക്രൂട്ട്മെന്റ് നടപടികള്‍ മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനുമായി പ്ലാറ്റ്ഫോം നിരവധി സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇരു വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം, കരാര്‍ കക്ഷികള്‍ക്കിടയില്‍ ഉണ്ടാകാവുന്ന പരാതികളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിനും രാജ്യത്തെ റിക്രൂട്ട്മെന്റ് മേഖല വികസിപ്പിക്കുന്നതിനും ഇതുവഴി സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല