1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2024

സ്വന്തം ലേഖകൻ: ദുബായ് ∙ അബുദാബിയില്‍ യാത്ര പുറപ്പെടാനിരിക്കെ വിമാന യാത്രക്കാരന്‍റെ കൈവശമുണ്ടായിരുന്ന പവ‍ർബാങ്ക് പൊട്ടിത്തെറിച്ച് അപകടമുണ്ടായത് കഴി‍ഞ്ഞദിവസമാണ്. അബുദാബി – കോഴിക്കോട് എയർ അറേബ്യവിമാനത്തിലായിരുന്നു സംഭവം. വിമാനയാത്രയില്‍ കൈവശം വയ്ക്കേണ്ട വസ്തുക്കളെന്തൊക്കെയാണ് എന്നത് സംബന്ധിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉള്‍പ്പടെ കൃത്യമായ മാർഗനിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഹാന്‍ഡ് ബാഗേജില്‍ നിരോധിക്കപ്പെട്ട സാധനങ്ങളുണ്ടെങ്കില്‍ യാത്ര മുടങ്ങിയേക്കാം. മാത്രമല്ല, പലപ്പോഴും വിമാനയാത്രയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലേക്ക് ഇത്തരം കാര്യങ്ങള്‍ മാറാനും സാധ്യതയേറെയാണ്. യാത്ര ചെയ്യുന്നതിന് മുന്‍പുതന്നെ നിരോധിക്കപ്പെട്ട സാധനങ്ങള്‍ കയ്യിലില്ലെന്ന് ഉറപ്പാക്കാന്‍ ഓരോ യാത്രക്കാരനും ഉത്തരവാദിത്തമുണ്ട്.

വിമാനയാത്രയില്‍ ഹാന്‍ഡ് ബാഗേജിലുണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങള്‍

വ്യക്തിഗത ഇനങ്ങള്‍

ലൈറ്ററുകള്‍, തീപിടിക്കാന്‍ സാധ്യതയുളള മറ്റ് വസ്തുക്കള്‍, കൂർത്ത മുനയുളള ലോഹ ആയുധങ്ങള്‍, കത്രിക, യഥാർഥമെന്ന് തോന്നിപ്പിക്കുന്ന കളിപ്പാട്ട ആയുധങ്ങള്‍.

മൂർച്ചയുളള വസ്തുക്കള്‍

ബോക്സ് കട്ടറുകള്‍, കത്തികള്‍ (റൗണ്ട് ബ്ലേഡഡ്, ബട്ടർ കത്തികള്‍, പ്ലാസ്റ്റിക് കത്തികള്‍ എന്നിവ ഒഴികെയുളളവയെല്ലാം ഉള്‍പ്പെടും), ഐസ് ആക്‌സസ്/ ഐസ് പിക്കുകൾ, മാംസം മുറിക്കുന്ന കത്തികള്‍, ബോക്സ് കട്ടറുകള്‍, യൂട്ടിലിറ്റി കത്തികള്‍, റേസർ ബ്ലേഡുകള്‍, വാൾ.

കായിക വസ്തുക്കള്‍

ബേസ്ബോള്‍ ബാറ്റുകള്‍, അമ്പും വില്ലും, ക്രിക്കറ്റ് ബാറ്റുകള്‍, ഗോള്‍ഫ് ക്ലബുകള്‍, ഹോക്കി സ്റ്റിക്സ്, ലാക്രോസ് സ്റ്റിക്സ്, പൂള്‍ ക്യൂസ്, സ്കൈ പോള്‍സ്, സ്പിയർ ഗണ്‍സ്.

തോക്കുകളും ആയുധങ്ങളും

വെടിമരുന്ന്, തോക്കുകൾ, കംപ്രസ്ഡ് എയർ ഗൺസ്, ഗണ്‍ ലൈറ്ററുകള്‍, ഗണ്‍ പൗഡർ, തോക്കുകളുടെയും അതുപോലുള്ള ആയുധങ്ങളുടെയും ഭാഗങ്ങൾ, പെല്ലറ്റ് തോക്കുകള്‍, യഥാർഥമെന്ന് തോന്നിപ്പിക്കുന്ന തരം തോക്കുകള്‍, സ്റ്റാർട്ടർ പിസ്റ്റല്‍സ്.

ആയുധങ്ങള്‍

മഴു, കോടാലി, ക്രോബാറുകള്‍, ചുറ്റിക, കന്നുകാലി ഉല്‍പന്നങ്ങള്‍, ഡ്രില്ലുകൾ (കോർഡ്‌ലെസ് പോർട്ടബിൾ പവർ ഡ്രില്ലുകൾ ഉൾപ്പെടെ) സ്ക്രൂഡ്രൈവറുകള്‍, റെഞ്ചുകളും പ്ലെയറുകളും ഉള്‍പ്പടെയുളള ആയുധങ്ങള്‍.

സ്വയം പ്രതിരോധ ആയുധങ്ങള്‍

ബില്ലി ക്ലബുകള്‍, ബ്ലാക്ക് ജാക്സ്, പിച്ചള ഉല്‍പന്നങ്ങള്‍, പെപ്പർ സ്പ്രേ, ആയോധന കല ആയുധങ്ങള്‍, നൈറ്റ് സ്റ്റിക്കുകള്‍, മാർഷ്യല്‍ ആർട്സ് സ്വയം പ്രതിരോധ ആയുധങ്ങള്‍, സ്റ്റണ്‍ ഗണ്‍സ്.

സ്ഫോടകവസ്തുക്കള്‍

ബ്ലാസ്റ്റിങ് കാപ്സ്, ഡൈനാമിറ്റ്, കരിമരുന്ന്, ഹാന്‍ഡ് ഗ്രനേഡ്, യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന പ്ലാസ്റ്റിക് സ്ഫോടക വസ്തുക്കള്‍.

തീപിടിക്കാന്‍ സാധ്യതയുളള വസ്തുക്കള്‍

ലിക്വിഡ്/എയറോസോൾ/ജെൽ/പേസ്റ്റ് ഇത്തരത്തില്‍ തീപിടിക്കാന്‍ സാധ്യതയുളള വസ്തുക്കള്‍ പാടില്ല. യാത്രയില്‍ അത്യാവശ്യമെങ്കില്‍ ഉപാധികളോടെ ഇവ കൈയ്യില്‍ കരുതാം. സുതാര്യമായ ബാഗില്‍ 100 മില്ലിയില്‍ കുറയാതെവേണം ഇവ കരുതേണ്ടത്. മരുന്ന് ഇന്‍ഹേലർ എന്നിവ ഡോക്ടറുടെ കുറിപ്പടിയുോടെ കയ്യില്‍ കരുതാം. കുട്ടികള്‍ക്കുളള ഭക്ഷണവും അനുവദനീയമാണ്.

പാചക ഇന്ധനവും ദ്രാവക ഇന്ധനവും ഉള്‍പ്പടെയുളള ഇന്ധനങ്ങള്‍ അനുവദനീയമല്ല, ഗ്യാസ് ടോർച്ചുകളും, ലൈറ്റർ ഫ്ലൂയിഡുകളും പാടില്ല, പെയിന്‍റ് തിന്നർ, ടർപെന്‍റൈന്‍ ലോഷന്‍ എന്നിവയും പാടില്ല.

മറ്റ് അപകടകരമായ വസ്തുക്കള്‍

പൂളുകളിലും സ്പാകളിലും ഉപയോഗിക്കുന്ന ക്ലോറിന്‍, ഫയർ എക്സിന്‍ക്വിഷർ ഉള്‍പ്പടെ കംപ്രസ്ഡ് ഗ്യാസ് സിലിണ്ടറുകള്‍, ലിക്വീഡ് ബ്ലീച്ച്, സ്പ്രെ പെയിന്‍റ്, ടിയർ ഗ്യാസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.