1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2024

സ്വന്തം ലേഖകൻ: ഡെൻമാർക്ക്, വിദഗ്ധ തൊഴിലാളികൾക്ക് രാജ്യത്തേക്ക് കുടിയേറുന്നത് എളുപ്പമാക്കുന്നതിനായി കുടിയേറ്റ നയം പരിഷ്കരിച്ചു. ഈ മാറ്റങ്ങൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

പ്രധാന മാറ്റങ്ങൾ:

പോസിറ്റീവ് ലിസ്റ്റ്: സോഷ്യൽ, ഹെൽത്ത് കെയർ മേഖലകളിലെ ജോലികൾ ചെയ്യുന്നവരെ “പോസിറ്റീവ് ലിസ്റ്റിൽ” ഉൾപ്പെടുത്തും. അതായത് ഈ മേഖലകളിൽ തൊഴിൽ വാഗ്ദാനം ലഭിക്കുന്ന വിദേശ തൊഴിലാളികൾക്ക് താമസ അനുമതിയും തൊഴിൽ അനുമതിയും ലഭിക്കാൻ എളുപ്പമാകും എന്നാണ്.

റസിഡൻസ് പെർമിറ്റ്: ഓതറൈസേഷൻ പ്രോഗ്രാം വഴി റസിഡൻസ് പെർമിറ്റ് നേടിയവർക്ക് ഇനി പ്രത്യേകം വർക്ക് പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ല. ഇത്തരത്തിൽ എത്തുന്ന വിദേശ പൗരന്മാർക്ക് ഓതറൈസേഷന്‍ ദീര്‍ഘിപ്പിച്ച് ജോലി അന്വേഷിക്കുന്നതിനായി ആറുമാസത്തേക്ക് ഡെൻമാർക്കിൽ താമസിക്കാൻ അനുമതി നൽകും.

∙പോസിറ്റീവ് ലിസ്റ്റിൽ താഴെ പറയുന്ന തൊഴിലുകൾ ഉൾപ്പെടുന്നു:

∙വീട്ടിലെത്തി കെയർ ജോലി ചെയ്യുന്നവർ
∙ചൈൽഡ് കെയർ തൊഴിലാളികൾ
∙ഫാർമസ്യൂട്ടിക്കൽ ടെക്നീഷ്യൻമാരും അസിസ്റ്റന്‍റുമാരും
∙മെഡിക്കൽ ഇമേജിങ്, തെറാപ്യൂട്ടിക് ഉപകരണ ടെക്നീഷ്യൻമാർ
∙മിഡ്‌വൈഫുകൾ
∙നഴ്‌സുമാർ
∙സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ പ്രാക്ടീഷണർമാർ
∙ജനറൽ മെഡിക്കൽ പ്രാക്ടീഷണർമാർ

ഡെൻമാർക്ക് നിലവിൽ കടുത്ത തൊഴിലാളി ക്ഷാമം നേരിടുകയാണ്. ഈ നയം ഈ പ്രശ്നം പരിഹരിക്കാനും സാമൂഹിക, ആരോഗ്യ സംരക്ഷണ മേഖലകളിൽ ആവശ്യമായ ജീവനക്കാരുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.