സ്വന്തം ലേഖകൻ: അകാലത്തില്‍ പൊലിഞ്ഞു പോയ ബര്‍മിങാമിനു സമീപത്തെ റെഡ്ഡിച്ചിലുള്ള നാലു വയസുകാരി ടിയാന ജോസഫിന്റെ സംസ്കാരം നാളെ ശനിയാഴ്ച നടക്കും. രാവിലെ 10.30ന് റെഡ്ഡിച്ചിലെ ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ആര്‍സി ചര്‍ച്ചിലാണ് ചടങ്ങുകള്‍ നടക്കുക.ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ റെഡ്ഡിച്ചിലെ അബേ ക്രിമറ്റോറിയത്തില്‍ സംസ്കാരവും നടക്കും. ടിയാന മോളെ അവസാനമായി കാണുവാനും ആദരാഞ്ജലികളര്പ്പിക്കുവാനും നൂറുകണക്കിനു പേരാണ് എത്തുക.
റെഡ്ഡിച്ചിലെ അലക്സാന്‍ഡ്രാ ഹോസ്പിറ്റല്‍ സ്റ്റാഫായ ജോസഫ് തോമസിന്റെയും അഞ്ജുവിന്റേയും മകളായ ടിയാന ഈമാസം 21നാണ് വിട വാങ്ങിയത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ തുടരവേയാണ് മരണം. റെഡിച്ചിലെ സെന്‍ട്രല്‍ ഹോസ്പിറ്റലിലാണ് ഏയ്ഞ്ചല്‍ ആദ്യം ചികിത്സ തേടിയത്. കുട്ടിയുടെ അവസ്ഥ വഷളായതിനെ തുടര്‍ന്ന് ഉസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. എന്നാല്‍ അവിടെവച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് എയ്ഞ്ചലിനെ അടിയന്തിരമായി ബര്‍മിങ്ഹാം ചില്‍ഡ്രന്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഈ ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനിടെയാണ് എയ്ഞ്ചല്‍ വിടവാങ്ങിയത്.
മകളുടെ വിയോഗം നല്കിയ ഹൃദയം നുറുങ്ങുന്ന വേദനയിലും അവയവദാനവും ചെയ്തിരിക്കുകയാണ് ഇവര്‍. ഇതിനുള്ള സമ്മതം മാതാപിതാക്കള്‍ രേഖാമൂലം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്തു. എയ്ഞ്ചലിന്റെ മൂത്ത സഹോദരന് എഡ്വിന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. എയ്ഞ്ചലിന്റെ വിയോഗത്തില്‍ തളര്‍ന്നിരിക്കുന്ന ജോസഫിനും അഞ്ജുവിനും സാന്ത്വനമായി സുഹൃത്തുക്കളും പ്രിയപ്പെട്ടവരും അരികിലുണ്ട്.
ദേവാലയത്തിന്റെ വിലാസം
Our Lady of Mount Carmel RC Church, Redditch, B98 8LT
ക്രിമറ്റോറിയത്തിന്റെ വിലാസം
Abbey Crematorium, Redditch, B97 6RR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല