സ്വന്തം ലേഖകൻ: ബെഡ്ഫോര്‍ഡ് മലയാളികൾക്ക് തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ആകസ്മിക മരണത്തിനു സാക്ഷികളാകേണ്ടി വന്നിരിക്കുന്നു. ഇന്നലെ ഉച്ചയോടെ ബെഡ്ഫോര്‍ഡിലെ വെയര്‍ ഹൗസില്‍ ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ പെരുമ്പാവൂര്‍ കാലടി കൊറ്റമം സ്വദേശി റെയ്ഗന് ജോസ്(36) ആണ് മരിച്ചത്.
ജോലിസ്ഥലത്തുണ്ടായ അപകടത്തിലാണ് യുവാവ് മരണപ്പെട്ടതെന്നാണ് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭിച്ചവിവരം. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നും പറയുന്നു.
നാലുമാസം മുന്‍പാണ് റെയ്ഗന് യുകെയിലേക്ക് പോയത്. രണ്ടുദിവസം മുന്‍പാണ് ഇദ്ദേഹം പുതിയ കമ്പനിയില്‍ ജോലിക്ക് കയറിയത്. റെയ്ഗന്റെ ഭാര്യ സ്റ്റീന യുകെയില്‍ നഴ്സാണ്. നാല് വയസുകാരിയായ ഈവ മകളാണ്.
കാലടി കൊറ്റമം മണവാളന് ജോസിന്റെയും റീത്തയുടെയും മൂന്നു മക്കളില്‍ ഒരാളാണ് റെയ്ഗന്. ഇരട്ടകളായ ഇദ്ദേഹത്തിന്റെ സഹോദരന് പുരോഹിതനായി സേവനം ചെയ്യുകയാണ്. ഇളയ സഹോദരന് ഡോണ്‍. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതെ നാട്ടിലെ കുടുംബവും ബന്ധുക്കളും ഏറെ ആശങ്കയിലുമാണ്.
അതേസമയം കഴിഞ്ഞ ദിവസം ബെഡ്ഫോഡിന് സമീപമുള്ള സെന്റ് നിയോസിൽ താമസിക്കുന്ന ജോജോ ഫ്രാൻസിസിന്റെ മരണവാർത്തയ്ക്കു പിന്നാലെ മറ്റൊരു മരണവാർത്ത കൂടി ബെഡ്ഫോഡിലെ മലയാളികളെ നടുക്കിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല