കലാഭവൻ ലണ്ടൻ ജൂലൈ 13 ശനിയാഴ്ച ലണ്ടനിൽ വെച്ച് സംഘടിപ്പിക്കുന്ന “ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ “യിൽ, ഭാരത കലാ സാംസ്ക്കാരിക നൃത്ത രൂപങ്ങളുടെ അവതരണം നടത്തും. കഥകളി, തെയ്യം, കളരിപ്പയറ്റ്, ഓട്ടൻതുള്ളൽ, ഭാരതനാട്ട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കഥക്, ഒഡിസി, തിരുവാതിര, ഫോക് ഡാൻസ്, ചാക്യാർ കൂത്ത്, ഒപ്പന, മാർഗംകളി, മാപ്പിളപ്പാട്ട്, മയിലാട്ടം, മണിപ്പൂരി,പഞ്ചാബി, കൂടിയാട്ടം, കേരള നടനം, തുടങ്ങി വിവിധങ്ങളായ ഇന്ത്യൻ കലാ സാംസ്ക്കാരിക നൃത്ത രൂപങ്ങൾ ഓരോന്നായി വേദിയിലേക്ക് കടന്നു വന്നു പെർഫോം ചെയ്യും.
“ഡിസ്കവർ ഇന്ത്യ” എന്ന പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ പെർഫോം ചെയ്യാൻ താല്പര്യമുള്ള ഏതെങ്കിലും ഇന്ത്യൻ ആർട്ട്സ് രൂപങ്ങളുടെ അവതരണത്തിൽ പാടവവും വേദിയിൽ അവതരിപ്പിച്ചുപരിചയവുമുള്ളവർ ദയവായി ഉടൻതന്നെ കലാഭവൻ ലണ്ടനുമായി ബന്ധപ്പെടുക. ജൂലൈ 13 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണി മുതൽ ലണ്ടനിലെ ഹോൺ ചർച്ചിലുള്ള ക്യാമ്പ്യൺ അക്കാദമി ഹാളിലാണ് “ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ” ആൻഡ് ഇന്ത്യൻ ബ്യൂട്ടി പേജന്റ് അരങ്ങേറുന്നത്, ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ സഹകരണത്തോടു കൂടിയാണ് പ്രോഗ്രാം അരങ്ങേറുന്നത്. ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
കലാഭവൻ ലണ്ടൻ ഫോൺ : 07841613973
email : kalabhavanlondon@gmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല