1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2024

സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ജീവിതച്ചെലവേറിയ നഗരങ്ങളുടെ 2024-ലെ പട്ടിക പുറത്ത്. ഹോങ് കോങ്, സിങ്കപ്പുര്‍, സൂറിച്ച് എന്നിവയാണ് പട്ടികയില്‍ മുകളിലുള്ളത്. മേഴ്‌സേഴ്‌സ് തയ്യാറാക്കിയ കോസ്റ്റ് ഓഫ് ലിവിങ് സിറ്റി റാങ്കിന്റെ അടിസ്ഥാനത്തിലാണിത്.

ഇന്ത്യയില്‍ മുംബൈയാണ് സ്വദേശം വിട്ട് വന്ന് താമസിക്കുന്നവര്‍ക്ക് ഏറ്റവും ജീവിതച്ചെലവേറിയ നഗരം. പട്ടികയില്‍ 136-ാമതാണ് മുംബൈയുടെ സ്ഥാനം. രാജ്യതലസ്ഥാനമായ ഡല്‍ഹി പട്ടികയില്‍ 167-ാമതാണ്. ചെന്നൈ-189, ബെംഗളൂരു-195, ഹൈദരാബാദ്-202.

ഇസ്ലാമാബാദ്, ലാഗോസ്, അബുജ എന്നീ നഗരങ്ങളാണ് പട്ടികയില്‍ ഏറ്റവും താഴെ സ്ഥാനങ്ങളിലുള്ളത്. ലോകമെമ്പാടുമുള്ള 226 നഗരങ്ങളാണ് പട്ടികയിലുള്ളത്.

താമസം, ഗതാഗതം, വസ്ത്രം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്ക് നഗരത്തെ ബേസ് സിറ്റിയായി കണക്കാക്കുകയും ചെയ്തു. കറന്‍സി മൂല്യം കണക്കാക്കിയത് ഡോളറിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.