1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2011

ജിബോയ് ജോര്‍ജ്

മിഡ്ലാന്റ്സിലെ ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 26-നു ഷെന്‍സ്റൊണ്‍ മെതഡിസ്റ് ചര്‍ച്ചില്‍ വച്ച് ഫാമിലി റിട്രീറ്റ് നടത്തുന്നു. രാവിലെ പത്ത് മണിയ്ക്ക് ആരംഭിക്കുന്ന പരിപാടികള്‍ വൈകിട്ട് ആറു മണിയ്ക്ക് വിശുദ്ധ കുര്‍ബാനയോടു കൂടെ സമാപിക്കും.

മാര്‍തോമാ ഫാമിലീസ് ഇന്‍ എ മള്‍ട്ടികള്‍ച്ചറല്‍ കണ്‍ടെക്സ്റ് എന്ന വിഷയത്തെ ആസ്പദമാക്കി ബ്രിസ്റോള്‍ മാര്‍ത്തോമാ ഇടവക വികാരി എബ്രഹാം മാത്യൂ മുഖ്യ പ്രഭാഷണം നടത്തും. നാലു മണിയ്ക്ക് സാബു സി. മാത്യൂ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഇടവക ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക സെഷന്‍ ഉണ്ടായിരിക്കും. ബൈബിള്‍ ക്വിസ്, ഫാമിലിഫണ്‍ ഗെയിംസ് തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിബോയ് ജോര്‍ജ് (01158461075)

വേദിയുടെ വിലാസം:
Trintiy Methodist Church,
New Road, Shenstone,
Lichfield,
WS14 0NQ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.