1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2024

സ്വന്തം ലേഖകൻ: വിദേശത്ത് വസ്തു വാങ്ങാനും ഇന്‍ഷുറന്‍സെടുക്കാനും വിദേശ കറന്‍സിയില്‍ സ്ഥിര നിക്ഷേപം നടത്താനും വിദ്യാഭ്യാസ വായ്പ അടയ്ക്കാനും സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്ക് സമ്മാനമയക്കാനുമൊക്കെ ഇന്ത്യയിലുള്ളവര്‍ക്ക് ഇനി വിദേശ കറന്‍സി അക്കൗണ്ടുകള്‍ തുടങ്ങാം.

ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (എല്‍ആര്‍എസ്) കീഴില്‍ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലാണ് വിദേശ കറന്‍സി അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യമുള്ളത്. വിദേശ കറന്‍സി അക്കൗണ്ടുകള്‍ തുറക്കാനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കി റിസര്‍വ് ബാങ്ക് ബുധനാഴ്ച വിജ്ഞാപനമിറക്കി.

വിദേശ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നതിനും വിദേശ സര്‍വകലാശാലകളിലെ ഫീസ് അടയ്ക്കുന്നതിനും മാത്രമായിരുന്നു നിലവില്‍ ഇത്തരം അക്കൗണ്ടുകളിലൂടെ കഴിഞ്ഞിരുന്നത്. പുതുക്കിയ വ്യവസ്ഥ പ്രകാരം വിദേശത്ത് സ്വത്ത് വാങ്ങുന്നതിനോ ഇന്‍ഷുറന്‍സ് എടുക്കുന്നതിനോ, നിക്ഷേപം നടത്തുന്നതിനോ ചികിത്സക്കോ എല്‍ആര്‍എസ് വഴി അക്കൗണ്ട് തുടങ്ങുന്നതിനും പണം കൈമാറുന്നതിനും കഴിയും.

ഗിഫ്റ്റ് സിറ്റിയിലെ ബാങ്ക് അക്കൗണ്ടില്‍ ഡോളര്‍ ഉള്‍പ്പടെയുള്ള വിദേശ കറന്‍സികള്‍ ഉപയോഗിച്ച് സ്ഥിര നിക്ഷേപം തുടങ്ങാന്‍ ഇന്ത്യയിലുള്ളവര്‍ക്ക് സൗകര്യം ലഭിക്കും. വിദേശ വിനിമയ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനും തടസ്സങ്ങളില്ലാതെ പണമയക്കുന്നതിനും പുതിയ വ്യവസ്ഥകള്‍ സഹായകരമാകും.

അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രമെന്ന നിലവാരത്തിലേക്ക് ഇതോടെ ഗിഫ്റ്റ് സിറ്റി ഉയരും. ആഗോള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് വലിയിരുത്തല്‍. ആഗോള സാമ്പത്തിക വിപണികളില്‍ പങ്കാളികളാകാന്‍ വലിയൊരു വിഭാഗത്തിന് വഴിതുറന്നുകിട്ടുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.