1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2024

സ്വന്തം ലേഖകൻ: ഏകജാലക സംവിധാനം വഴി സ്ഥാപന റജിസ്‌ട്രേഷൻ സ്വയമേവ പുതുക്കുന്ന സേവനം ഖത്തറിലെ കമ്പനികൾക്കും സംരംഭകർക്കും ഗുണകരമാകുമെന്നും ഇത് വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കാൻ സഹായകരമാകുമെന്നും ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഏകജാലക വകുപ്പ് ഡയറക്ടർ മുഹമ്മദ് ഹമദ് അൽ നുഐമി. സ്ഥാപന റജിസ്ട്രേഷൻ സ്വയമേവ പുതുക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം അടുത്തിടെ ആരംഭിച്ച സേവനത്തെക്കുറിച്ച് ഖത്തർ ടിവിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ രീതിയനുസരിച്ചു സ്ഥാപന ഉടമ ഏകജാലക സേവങ്ങൾക്കായുള്ള വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യണം. വിവിധ സേവനങ്ങൾ സൈറ്റിൽ ലഭ്യമായിരിക്കും. അതിൽ നിന്നും ഉടമ തന്റെ സ്ഥാപനത്തിന്റെ കൊമേർഷ്യൽ റജിസ്ട്രേഷനും ലൈസൻസും പുതുക്കാനുള്ള അപേക്ഷയാണ് നൽകേണ്ടത്. ഈ അപേക്ഷ പരിഗണിച്ചു അധികാരികൾ ലൈസൻസും കൊമേർഷ്യൽ റജിസ്ട്രേഷനും പുതുക്കി കഴിഞ്ഞാൽ സ്ഥാപന റജിസ്ട്രാൻ സ്വയമേവ പുതുക്കുകയും അത് മെട്രാഷ് ആപ്പ് വഴി ലഭിക്കുകയും ചെയ്യും.

2019-ൽ സ്ഥാപിതമായ ഏകജാലക സംവിധാനം, ഖത്തർ സാമ്പത്തിക വൈവിധ്യവൽക്കരണത്തിലേക്ക് നീങ്ങുകയും ആഗോള നിക്ഷേപ കേന്ദ്രമായി മാറാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ നിക്ഷേപകർക്ക് സമയം ലാഭിക്കുന്നതിനും സേവന രംഗത്തെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത് .നിക്ഷേപകർക്കുള്ള ഫീസ് കുറയ്ക്കുകയും രാജ്യത്ത് അനുകൂലമായ സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കുകയും നിക്ഷേപ പ്രക്രിയ സുഗമമാക്കുകയും ചെയ്തുകൊണ്ട് ഭരണകൂടം സ്വീകരിച്ച നടപടികളിലൂടെ വ്യാപാര വാണിജ്യ രംഗത്തുള്ളവരെ ഖത്തർ പിന്തുണയ്ക്കുന്നുവെന്ന് അൽ നുഐമി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.