തടവുകാരെ പരസ്പരം കൈമാറുന്നതിനും സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനുമുള്ള രണ്ട് കരാറുകളില്‍ ഇന്ത്യയും യു.എ.ഇ.യും ഒപ്പുവെച്ചു. 1200-ഓളം ഇന്ത്യന്‍ തടവുകാര്‍ക്ക് കരാര്‍ ആശ്വാസമാവും. നിലവില്‍ ഒരു യു.എ.ഇ.ക്കാരന്‍ മാത്രമാണ് ഇന്ത്യയില്‍ ശിക്ഷ അനുഭവിക്കുന്നത്.
ബുധനാഴ്ച ഡല്‍ഹിയിലെത്തിയ യു.എ.ഇ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സയിദ് അല്‍ നഹ്യാനും ആഭ്യന്തരമന്ത്രി പി. ചിദംബരവുമാണ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന കരാറുകളില്‍ ഒപ്പുവെച്ചത്. യു.എ.ഇ. ജയിലുകളില്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമാണ് കരാര്‍ ബാധകമാവുക.
ഇവരുടെ തടവുജീവിതത്തിന്റെ ശിഷ്ടകാലം ഇന്ത്യന്‍ ജയിലുകളില്‍ തുടര്‍ന്നാല്‍ മതി. ഭീകരത, കള്ളപ്പണം, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് തുടങ്ങിയവയ്‌ക്കെതിരെയുള്ള നടപടികള്‍ ശക്തിപ്പെടുത്തുകയാണ് സുരക്ഷാ സഹകരണ കരാറിലൂടെ ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല