സ്വന്തം ലേഖകൻ: കരിപ്പൂരിൽ നിന്ന് ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന രണ്ട് ഫ്ലൈറ്റുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിന് പിന്നാലെ വലഞ്ഞ് യാത്രക്കാർ. പുലർച്ചെ 4.10 ന് പുറപ്പെടേണ്ട കാലിക്കറ്റ് -ഷാർജ ഫ്ലൈറ്റും പുലർച്ചെ 5.35ന് പുറപ്പെടേണ്ട കാലിക്കറ്റ് -അബുദബി എയർ അറേബ്യ ഫ്ലൈറ്റുകളുമാണ് റദ്ദാക്കിയത്. ഭക്ഷണം പോലുമില്ലാതെ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ് യാത്രക്കാർ.
പുലർച്ചെ പുറപ്പെടേണ്ട ഫ്ലൈറ്റുകൾ റദ്ദാക്കിയ വിവരം എയർ അറേബ്യ യാത്രക്കാരെ അറിയിക്കുന്നത് രാവിലെ 9.30നാണ്. വിമാനം റദ്ദാക്കുന്നതിൻ്റെ കൃത്യമായ കാരണങ്ങൾ വ്യക്തമാക്കിയില്ല. യാത്രക്കാർ ബഹളംവച്ചപ്പോൾ ക്യാപ്റ്റൻ്റെ അസൗകര്യമാണ് കാരണമെന്നാണ് അറിയിച്ചത്.
ഭക്ഷണം പോലും കഴിക്കാതെ അർധരാത്രി മുതൽ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ് കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ. നാളെ ജോലിക്ക് ഹാജരാകേണ്ടവർ പോലും കൂട്ടത്തിലുണ്ട്. പകരം സംവിധാനം ഒരുക്കാനും എയർ അറേബ്യ തയാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല