സ്വന്തം ലേഖകൻ: ർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ തെരച്ചിലിനായി സൈന്യം എത്തി. എന്നാൽ പ്രതികൂല കാലാവസ്ഥയാണ് പ്രദേശത്ത്. അപകടസ്ഥലത്തേക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എത്തി.
ജിപിഎസ് ലോക്കേഷൻ കിട്ടിയ സ്ഥലത്ത് ലോറി കണ്ടെത്താനായില്ലെന്ന് കർണാടക റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സിഗ്നൽ കിട്ടിയ സ്ഥലത്ത് പരിശോധന നടത്തിയെന്നും എന്നാല്‍ കണ്ടെത്താനായില്ലെന്നും ഇനി പുഴയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. സംശയം തോന്നിയ മൂന്ന് സ്ഥലങ്ങളിലെ മണ്ണ് 98 ശതമാനം നീക്കം ചെയ്‌തെന്നും ഇതിൽ ലോറിയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ലെന്നും കൃഷ്ണബൈരെ ഗൗഡ പറഞ്ഞു.
മണ്ണിടിച്ചിലിനെ തുടർന്ന് തൊട്ടടുത്ത പുഴയിൽ ചെറുദ്വീപ് പോലെ മൺകൂന രൂപപ്പെട്ടിട്ടുണ്ട്. ലോറി ഇതിൽ അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.അതേസമയം സംഭവ സ്ഥലത്ത് പ്രതികൂല കാലാവസ്ഥയാണുള്ളത്. കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.
ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ. ഷിരൂരിൽ ഇപ്പോൾ മഴ പെയ്യുന്നുണ്ട്. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. രക്ഷാപ്രവർത്തനം കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ.
കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ നടക്കുന്നതിനിടെ മലയാളി രക്ഷാപ്രവര്‍ത്തകരോട് കര്‍ണാടക പൊലീസ് മോശമായി പെരുമാറിയെന്ന് ഗുരുതര ആരോപണം. രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേലിനെ പൊലീസ് മര്‍ദിച്ചതായും ആരോപണമുണ്ട്.
ഷിരൂരില്‍ തര്‍ക്കവും മര്‍ദനവും നടന്നെന്നാണ് റിപ്പോര്‍ട്ട്. മലയാളികളോട് ഈ സ്ഥലത്തുനിന്ന് പോകാന്‍ കര്‍ണാടക പൊലീസ് ആവശ്യപ്പെടുന്നതായി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് ട്വന്റിഫോറിനോട് പറഞ്ഞു. ദൗത്യത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പൊലീസ് തങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്നും പൊലീസ് അനാവശ്യമായി ഇടപെടുകയാണെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല