പ്ലെയേഴ്സ് എന്ന ചിത്രത്തിലെ നായികമാര്‍ തമ്മിലാണ് സംവിധായകന് ഒരു മത്സരം വച്ചത്. ചിത്രത്തിലെ ഒരു സീനില്‍ റെഡ് ബിക്കിനി ധരിക്കേണ്ടതാരെന്നു കണ്ടെത്താനായിരുന്നു മത്സരം. പങ്കെടുത്തത് ബോംബ് ഷെല്‍ ബിപാഷ ബസുവും സ്റ്റൈല്‍ ക്വീന്‍ സോനം കപൂറും.
രണ്ടു നായികമാരുടേയും സെക്സ് ക്വോഷ്യന്റ് റേറ്റ് ചെയ്യുകയായിരുന്നു ആദ്യം. എന്നാല്‍ ഈയിടെ ഒരു ചടങ്ങില്‍ ചിത്രത്തില്‍ തന്റെ ബിക്കിനി സീനുണ്ടെന്ന് തുറന്നങ്ങു പറഞ്ഞു ബിപാഷ. നായിക അങ്ങനെ പറഞ്ഞ സ്ഥിതിക്കു പിന്നീട് മാറ്റങ്ങളുണ്ടാവില്ലല്ലോ. സോനത്തിനു തോല്‍വി സമ്മതിക്കാതെ തരവുമില്ല. എന്തായാലും ചിത്രത്തിലെ റെഡ് ബിക്കിനി സീനില്‍ ബിപാഷ തന്നെ അഭിനയിച്ചു. തന്റെ സുന്ദരമായ ടോണ്ട് ബോഡി അവതരിപ്പിക്കാന്‍ കിട്ടിയ അവസരം ബിപ്സ് പ്രയോജനപ്പെടുത്തിയെന്നു തന്നെ പറയാം.
ഞങ്ങള്‍ തമ്മില്‍ ഒരു മത്സരം വച്ചു. അതില്‍ ജയിക്കുന്നവര്‍ക്ക് ബിക്കിനി ധരിക്കാം എന്നായിരുന്നു വാഗ്ദാനം, ഞാന്‍ ജയിച്ചു, സിംപിള്‍ എന്നാണ് ബിപാഷയുടെ കമന്റ്. അബ്ബാസ് മസ്താന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചന്, ബോബി ഡിയോള്‍, നീല്‍ നിതിന്‍ മുകേഷ്, ഓമി വൈദ്യ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ദ ഇറ്റാലിയന്‍ ജോബ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കായ പ്ലെയേഴ്സിന് ഇതിലും വലിയൊരു പ്രമോഷന് കിട്ടാനില്ലെന്ന് അണിയറപ്രവത്തകര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല