സ്വന്തം ലേഖകൻ: മേൽവിലാസം ക്രമപ്പെടുത്തൽ നടപടികളുടെ ഭാഗമായി 409 പേരുടെ സിവിൽ ഐഡി വിലാസം നീക്കം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു.
കെട്ടിട ഉടമയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലോ കെട്ടിടം പൊളിച്ചുമാറ്റിയതിനാലോ ആണ് സിവിൽ ഐഡി കാർഡുകളിൽ നിന്ന് അഡ്രസുകൾ നീക്കം ചെയ്തതെന്ന് പാസി അധികൃതർ അറിയിച്ചു.
പുതിയ വിലാസം റജിസ്റ്റർ ചെയ്യുന്നതിനായി ഔദ്യോഗിക ഗസറ്റിൽ പേര് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പാസി ആസ്ഥാനം സന്ദർശിച്ച് പുതിയ അഡ്രസ് അപ്ഡേറ്റ് ചെയ്യണം. നിശ്ചിത സമയത്തിനകം പുതിയ വിലാസം ചേർക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 100 ദിനാർ പിഴയും നിയമ നടപടികളും നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല