ഏഴു മണിക്കൂര്‍ അതായത് ഏകദേശം ദുബായിയില്‍ നിന്നും ലണ്ടനില്‍ എത്തേണ്ട സമയം വിമാനത്തില്‍ നിന്ന് യാത്ര ചെയ്യേണ്ടി വരുക …അത്തരമൊരു ഗതികേട് നമ്മളില്‍ ആര്‍ക്കും തന്നെ ഉണ്ടായിട്ടുണ്ടാവില്ല.അടുത്ത കാലത്ത് ബജറ്റ് എയര്‍ലൈന്‍ ആയ റയാന്‍ എയര്‍ യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്നു എന്നു കേട്ടതാണ് ആകെ നമ്മള്‍ കേട്ടിരിക്കുന്ന ഈ സ്റ്റാന്‍ഡിന്ഗ് ജേര്‍ണിയെക്കുറിച്ചുള്ള വാര്‍ത്ത.
എന്നാല്‍ അമേരിക്കയില്‍ നിന്നും വരുന്ന ഈ വാര്‍ത്ത കേട്ടാല്‍ നമ്മള്‍ ഞെട്ടും.അവിടുത്തെ ആഭ്യന്തര സര്‍വീസിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ റൂട്ടുകളില്‍ ഒന്നാണ് ആങ്കരേജില്‍ നിന്നും ഫിലോഡാല്‍ഫിയയിലെക്കുള്ളത്.ഏകദേശം ഏഴു മണിക്കൂറോളം വരുന്ന ഈ ഫ്ലൈറ്റിലെ ഒരു യാത്രക്കാരന് ഏകദേശം മുഴുവന്‍ സമയം തന്നെ നിന്ന് കൊണ്ട് യാത്ര ചെയ്യേണ്ടി വന്നു.അതും കയ്യിലുള്ള ഡോളര്‍ കൊടുത്ത് നല്ല അടിപൊളി സീറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടു കൂടി !
അടുത്ത സീറ്റില്‍ യാത്ര ചെയ്ത 178 കിലോ ഭാരം വരുന്ന ചെറിയ മനുഷ്യനാണ് ആര്‍തര്‍ എന്ന യാത്രക്കാരന് പാരയായത്.കക്ഷിയുടെ ശരീര ഭാഗങ്ങള്‍ ആര്‍തറിന്റെ സീറ്റിന്‍റെ ഭൂരിഭാഗവും എന്ക്രോച് ചെയ്തപ്പോള്‍ പിന്നെ നിന്ന് യാത്ര ചെയ്യുകയല്ലാതെ വേറൊരു മാര്‍ഗം ഒന്നുമില്ലായിരുന്നു.വിമാനം ഫുള്ളായിരുന്നതിനാല്‍ പകരം സീറ്റും ലഭിച്ചില്ല.ഏറ്റവും അപകടരമായ കാര്യം വിമാനം ടെക്ക് ഓഫ് ചെയ്തപ്പോഴും ലാന്‍ഡ് ചെയ്തപ്പോഴും പോലും അദ്ദേഹത്തിന് ബെല്‍റ്റിട്ട് ഇരിക്കാന്‍ സാധിച്ചില്ല എന്നതാണ്,
അതേസമയം ഭാരം കൂടിയ യാത്രക്കാരന്‍ രണ്ടു ടിക്കറ്റ് വാങ്ങേണ്ടാതായിരുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നത്.ഇക്കാര്യം ശ്രദ്ധിക്കുന്നതില്‍ വീഴ്ച വരുത്തിയ വിമാനക്കമ്പനിക്കെതിരെ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് നീണ്ട ഏഴു മണിക്കൂര്‍ പോസ്റ്റ് ആയി യാത്ര ചെയ്യേണ്ടി വന്ന ഹതഭാഗ്യനായ ആര്‍തര്‍ !.എന്തായാലും നമ്മുടെയൊക്കെ വിമാന യാത്രകളില്‍ ഇങ്ങനെ ഭാരം കുറഞ്ഞ സഹയാത്രികര്‍ ഉണ്ടാകാതിരിക്കാന്‍ മുട്ടിപ്പായി പ്രാര്‍ഥിക്കാം !
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല