1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2024

സ്വന്തം ലേഖകൻ: നിയമപരമായി കുടിയേറിയ മാതാപിതാക്കള്‍ക്കു ജനിച്ച 2.5 ലക്ഷത്തോളം വരുന്ന പൗരത്വമില്ലാത്ത മക്കളെ നാടുകടത്താന്‍ യു.എസ്. 21 വയസ്സുതികയുന്നവരെയാണ് നാടുകടുത്തക. ഇതില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നവരില്‍ ഏറേയും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരാണ്.

രക്ഷിതാക്കള്‍ക്കൊപ്പം യു.എസിലേക്ക് താത്കാലിക വര്‍ക്ക്‌ വീസയില്‍ കുടിയേറിയവരാണ് ഭീഷണി നേരിടുന്നത്. ഇവര്‍ 21 വയസ്സ് പൂര്‍ത്തിയാവുന്നതോടെ ആശ്രിതരെന്ന പരിഗണന നഷ്ടമാവുന്നു. ഇതോടെയാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്. മാതാപിതാക്കള്‍ക്കൊപ്പം ചെറുപ്പത്തിലേ കുടിയേറുന്ന കുട്ടികളെ ‘ഡോക്യുമെന്റഡ് ഡ്രീമേഴ്‌സ്’ എന്നാണ് അറിയപ്പെടുന്നത്.

കുടുംബത്തിന് ഗ്രീന്‍കാര്‍ഡ് ലഭിക്കാനുള്ള താമസമാണ് പ്രതിസന്ധിയാവുന്നത്‌. സ്ഥിരതാമസ വീസയ്ക്കായി അപേക്ഷ നല്‍കി കാത്തിരിക്കവെ 21 വയസ്സ് തികയുന്നതോടെയാണ് മക്കള്‍ക്ക് ആശ്രിത പദവി നഷ്ടമാവുന്നത്. ഇതിനെ ഏജ്ഔട്ട് എന്ന് പറയുന്നു. സ്വന്തമായി താത്കാലിക/ സ്ഥിരം വീസം നേടിയെടുത്താല്‍ ഇവര്‍ക്ക് രാജ്യത്ത് തുടരാന്‍ സാധിക്കും.

ഏജ് ഔട്ട് ആവുന്നതോടെ രാജ്യത്ത് തുടരാന്‍ നിയമപരമായ അനുവാദം നഷ്ടമാവുന്ന ഇവര്‍, ഒന്നുകില്‍ സ്വന്തമായി താത്കാലിക വീസ സ്വന്തമാക്കണം. അല്ലെങ്കില്‍ സ്വയം രാജ്യംവിടണം. അല്ലാത്ത പക്ഷം നടപടികള്‍ നേരിടേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.