സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യന്‍ എംബസി ‘മീറ്റ് ദി അംബാസഡർ’ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. പ്രവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്ദേശിക്കുന്നതിനുമായിട്ടാണ് ‘മീറ്റ് ദി അംബാസഡർ’ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് ഒന്ന് (വ്യാഴാഴ്ച) വൈകുന്നേരം മൂന്ന് മണി മുതലാണ് പരിപാടി ആരംഭിക്കുക. 3 മണി മുതല്‍ 5 മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായി ഓപ്പൺ ഹൗസില്‍ പങ്കെടുക്കാം. അതേ ദിവസം തന്നെ ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണി വരെ രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും. ഖത്തർ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഓപ്പൺ ഹൗസിന് നേതൃത്വം നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല