സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശികളുടെ തൊഴിൽ നടപടികൾ രജിസ്റ്റർ ചെയ്യുന്നതിന് ബാഷിർ സേവനം ആരംഭിച്ച് തൊഴിൽ മന്ത്രാലയം. സ്വകാര്യ മേഖലയിലെ ദേശീയ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ഖത്തർ ദേശീയ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായുമാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും പൗരന്മാർക്കുംവേണ്ടിയുള്ള തൊഴിൽ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിന് തൊഴിൽ മന്ത്രാലയം ആരംഭിക്കുന്ന നിരവധി നൂതന ഡിജിറ്റൽ സേവനങ്ങളിലൊന്നാണ് ബാഷിറെന്ന് നാഷനൽ വർക്ഫോഴ്സ് അഫേഴ്സ് അസി. അണ്ടർ സെക്രട്ടറി ശൈഖ അബ്ദുറഹ്മാൻ അൽ ബാദി പറഞ്ഞു.
തൊഴിൽ കരാർ അംഗീകാരത്തിനായി അപേക്ഷകൾ സമർപ്പിക്കാനും ട്രാക്ക് ചെയ്യാനും നിയമ പ്രക്രിയയിലെ കാര്യക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്താനും തൊഴിലുടമകൾക്ക് ബാഷിർ സേവനം ഉപയോഗപ്പെടുത്താം. ഖത്തരി തൊഴിലന്വേഷകർക്കും ഖത്തരി സ്ത്രീകളുടെ കുട്ടികൾക്കും ഈ പ്ലാറ്റ്ഫോമിലൂടെ അവരുടെ തൊഴിൽ കരാറുകൾ സൗകര്യപ്രദമായി അവലോകനം ചെയ്യാനും പരിശോധിക്കാനും അംഗീകരിക്കാനും കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല