1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2024

സ്വന്തം ലേഖകൻ: ഖരീഫ് സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി ഒമാൻ റോയൽ പോലീസ് രംഗത്ത്. ഈ ഭാഗത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. സലാലയടക്കമുള്ള പ്രദേശങ്ങളിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്തുന്നുണ്ട്. ദോഫാറിലേക്കുള്ള എല്ലാ റോഡുകളിലും നല്ല തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇവിടേക്ക് വരുന്ന യാത്രക്കാരിൽ വിൻഡോകളും, സൺറൂഫും തുറന്ന് കുട്ടികൾ പുറത്ത് തലയിടുന്നത് കൂടുതലായി കണ്ടു വരുന്നു.

അത് ഒഴിവാക്കണമെന്നും യാത്ര വലിയ അപകടത്തിലേക്ക് ആണ് നയിക്കുന്നതെന്നും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകുന്നു.
പ്രകൃതിഭംഗി ആസ്വാദിക്കാനായി വരുന്നവർ ആണ് എല്ലാവരും. പലർക്കും നിസ്സാരമെന്ന് തോന്നുന്ന ഈ കാര്യങ്ങൾ ഒന്നും ചെയ്യരുത്. പോകുന്ന വാഹനങ്ങൾ പെട്ടെന്ന് നിർത്തുകയോ അല്ലെങ്കിൽ വളവുകൾ തിരിയുകയോ ചെയ്താൽ വലിയ അപകടം വരാൻ സാധ്യതയുണ്ട്.

കുട്ടികളുടെ തലയോ മറ്റു ശരീര ഭാഗങ്ങളോ മരത്തിന്റെ ചില്ലകളിൽ ഇടിക്കാൻ ഇത് കാരണമായേക്കാം. അല്ലെങ്കിൽ സെെഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ ഇടിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, കുട്ടികളുടെ കണ്ണിലും മറ്റും കരട് വന്നു നിറയാനും എല്ലാം സാധ്യത കൂടുതൽ ആണെന്ന് പോലീസ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു.

ഖരീഫിലേക്ക് ആണ് യാത്ര എങ്കിൽ കുട്ടികൾക്ക് സീറ്റ് ബെൽറ്റ് ഇട്ടിരിക്കണം. ഓടിക്കുമ്പോൾ വിൻഡോകളും സൺറൂഫും പൂർണമായി അടച്ചിരിക്കണം. അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ യാത്രക്കാർ പാലിക്കണം. ഖരീഫ് യാത്ര സുഗമമാക്കുന്നതിനായിവേണ്ട മുൻകരുതലുകൾ യാത്രക്കാർ സ്വീകരിക്കണമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതിന്റെ ഇടയിൽ ആണ് നിർദേശങ്ങളുമായി ഒമാൻ റോയൽ പോലീസ് എത്തുന്നത്.

യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ എല്ലാം കാര്യങ്ങളും അറിഞ്ഞ് വെക്കണം. വാഹന സർവീസ് സ്റ്റേഷനുകളും, വിശ്രമ സ്ഥലങ്ങളും എവിടെയാണെന്ന് മനസ്സിലാക്കണം. സുരക്ഷാ നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രം യാത്ര തുടങ്ങുക. ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നുണ്ടെങ്കിൽ വാഹനങ്ങൾ നിർത്തി വിശ്രമം എടുത്ത ശേഷം മാത്രം യാത്ര തുടരുക.

ഇന്ധന സ്റ്റേഷനുകൾ എവിടെയാണെന്ന് അറിഞ്ഞ് യാത്ര പുറപ്പെടുക. യാത്രയുടെ റൂട്ട് പഠിക്കേണ്ടത് അത്യാവശ്യമാണ്. എമർജൻസി നമ്പറുകൾ യാത്രയ്ക്ക് മുമ്പ് നോക്കിവെച്ചിരിക്കണം. സിവിൽ ഡിഫൻസ് അതോറിറ്റി സേവനങ്ങൽ എവിടെയാണ് എന്നതിനെ കുറിച്ച് അറിഞ്ഞിരിക്കണം. ഖരീഫ് സീസണിൽ ഗതാഗത സുരക്ഷ വളരെ പ്രധാനമാണ്. ഇത് അനുസരിച്ച് മാത്രമേ യാത്ര ചെയ്യാൻ പാടുള്ളു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.