1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2024

സ്വന്തം ലേഖകൻ: സൗദിയിൽ ബൈക്ക് റൈഡർമാരുടെ നിയമലംഘനങ്ങൾക്കുള്ള പിഴകൾ വ്യക്തമാക്കി സൗദി. മദ്യപിച്ച് ബൈക്ക് ഓടിച്ചാൽ 10,000 റിയാൽ വരെയും ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്താൽ 2,000 റിയാല്‍ വരെയും പിഴ ഈടാക്കുമെന്ന് സൗദി അറേബ്യയുടെ പൊതു സുരക്ഷാ വിഭാഗം മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. റൈഡർമാർക്ക് മാത്രമല്ല മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടങ്ങൾ വരുത്തിവെക്കും എന്നതിനാലാണ് നിയമലംഘകർക്ക് ശക്തമായ ശിക്ഷ നടപടികളുമായി സൗദി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.

ഇതിൻ്റെ ഭാഗമായി ബേക്ക് യാത്രക്കാരുടെ ട്രാഫിക് നിയമലംഘനങ്ങൾ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് വെവ്വേറെ പിഴകൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിയമലംഘനങ്ങളുടെ കാറ്റഗറി 1 ല്‍ അനധികൃത സ്ഥലങ്ങളില്‍ പാര്‍ക്കിംഗ്, സാധുവായ വാഹന ഇന്‍ഷുറന്‍സ് ഇല്ലാത്തത് തുടങ്ങിയവയാണ് ഉൾപ്പെടുക. ഈ നിയമലംഘനങ്ങള്‍ക്ക് 100 മുതല്‍ 150 റിയാല്‍ വരെ പിഴ ഈടാക്കും.

ബൈക്ക് ടേൺ എടുക്കുമ്പോള്‍ സിഗ്‌നലുകള്‍ ഉപയോഗിക്കാതിരിക്കുക, ലൈസന്‍സില്ലാതെ വാഹനം ഓടിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് 150 മുതല്‍ 300 റിയാല്‍ വരെയാണ് പിഴ. കാറ്റഗറി 2-ലാണ് ഈ നിയമലംഘനങ്ങൾ വരുന്നത്. കാലഹരണപ്പെട്ട ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുക, സുരക്ഷാ സീറ്റുകളുടെ തെറ്റായ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കാറ്റഗറി 3 പ്രകാരം 300 മുതല്‍ 500 റിയാല്‍ വരെയാണ് പിഴ.

ആംബുലന്‍സിനെ പിന്തുടരുക, രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ ഓടിക്കുക തുടങ്ങിയ കാറ്റഗറി 4 കുറ്റങ്ങള്‍ക്ക് 500 മുതല്‍ 900 റിയാല്‍ വരെ പിഴ ഈടാക്കും. അനധികൃത വാഹനങ്ങൾ ഉപയോഗിക്കൽ, ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കൽ ഉള്‍പ്പെടെയുള്ള കാറ്റഗറി 5-ല്‍ വരുന്ന ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് 1,000 മുതല്‍ 2,000 റിയാല്‍ വരെയാണ് പിഴ ചുമത്തുന്നത്.

റോഡ് അടയാളങ്ങളില്‍ കൃത്രിമം കാണിക്കല്‍, പൊതുനിരത്തില്‍ മത്സര ഓട്ടം തുടങ്ങിയ കുറ്റങ്ങള്‍ക്ക് 3,000 മുതല്‍ 6,000 റിയാല്‍ വരെ പിഴ ഈടാക്കുന്നതാണ്. ഇവ കാറ്റഗറി 6 ലാണ് വരുന്നത്. മദ്യപിച്ച് വാഹനമോടിക്കുക, അനധികൃത നമ്പർ പ്ലേറ്റുകള്‍ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കാറ്റഗറി 7ല്‍ 5,000 മുതല്‍ 10,000 റിയാല്‍ വരെ പിഴ ചുമത്തും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.