1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2024

സ്വന്തം ലേഖകൻ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ വ​യ​നാ​ട്ടി​ലേ​ക്ക് അ​നാ​വ​ശ്യ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ത​ട​യു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സൈ​ന്യ​ത്തി​ന്‍റെ​യും വാ​ഹ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ ദു​ര​ന്ത​ഭൂ​മി​യി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​മാ​ണ് ന​ട​പ​ടി.

ഇ​തി​നാ​യി ഈ​ങ്ങാ​പ്പു​ഴ​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. വ​ലി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്ക് ചു​രം വ​ഴി താ​ൽ​ക്കാ​ലി​ക നി​രോ​ധ​നം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ഔ​ദ്യോ​ഗി​ക ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ല്ലാ​ത്ത​വ​ര്‍ ആ​രും വ​യ​നാ​ട്ടി​ലേ​ക്ക് പോ​ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ​ര്‍ പോ​യാ​ല്‍ പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യം കാ​ര​ണം വ​ഴി​യി​ല്‍ ത​ട​യു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

എ​ന്തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ ദു​രി​താ​ശ്വാ​സ സ​ഹാ​യ​മാ​യി വ​സ്തു​ക്ക​ള്‍ വാ​ങ്ങി​യ​വ​ര്‍ അ​താ​ത് ജി​ല്ല​യി​ലെ ക​ള​ക്ട​റേ​റ്റി​ല്‍ 1077 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ടു അ​റി​യി​ക്ക​ണം. ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ല്‍ ഇ​വ ശേ​ഖ​രി​ക്കാ​ന്‍ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉരുൾ വിഴുങ്ങിയ മുണ്ടക്കൈയിൽ കാണാതായവർക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർ അനുഭവിച്ച വേദനയുടെ തീവ്രതയിൽ നിന്ന് ഇനിയും കരകയറിയിട്ടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇനിയുമേറെ ദൂരം പോവാനുണ്ട്. ഈ സാഹചര്യത്തിലാണ് ‘ഡാർക്ക് ടൂറിസം’ ട്രെൻഡാക്കി ഇവിടേക്ക് വരരുതേ എന്ന പൊലീസിന്റെ അഭ്യർത്ഥന.

ദുരന്തബാധിത പ്രദേശങ്ങളിലേക്ക് പുറംനാടുകളിൽ നിന്ന് ആളുകൾ കാഴ്ച കാണാനായി എത്തുന്നതിനെയാണ് ഡാർക്ക് ടൂറിസം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. മരണം, ദുരിതം, ദുരന്തം, അക്രമം, അസുഖകരമായ അസ്വാഭാവിക പ്രവർത്തനങ്ങൾ എന്നിവയുമായൊക്കെ ബന്ധപ്പെട്ട ഇടങ്ങളിലേക്കുള്ള യാത്രകളും സന്ദർശനങ്ങളും ഡാർക്ക് ടൂറിസത്തിന്റെ പരിധിയിൽ വരുന്നതാണ്.

ഇലന്തൂർ നരബലി കേസ് വാർത്തയായ സമയത്ത് സംഭവസ്ഥലത്തേക്ക് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ കാഴ്ച കാണാനായി മാത്രം എത്തിയിരുന്നത് ഇതിന് ഉദാഹരണമാണ്. ശ്മശാനങ്ങൾ, ശവകുടീരങ്ങൾ, മോർച്ചറികൾ, ദുരന്തബാധിത പ്രദേശങ്ങൾ, യുദ്ധക്കളങ്ങൾ, സ്മാരകങ്ങൾ, ജയിലുകൾ, വധശിക്ഷ നടപ്പാക്കുന്ന സ്ഥലങ്ങൾ, കുറ്റകൃത്യങ്ങൾ നടക്കുന്ന ഇടങ്ങൾ എന്നിവയെല്ലാം ‍ഡാർക്ക് ടൂറിസം സ്പോട്ടുകളിൽ ഉൾപ്പെടുന്നവയാണ്. യുക്രൈയിനിൽ ചെർണോബിൽ ദുരന്തം നടന്ന ഇടം, അമേരിക്കയിൽ 9/11 ആക്രമണം നടന്ന ഇടം എന്നിവയൊക്കെ പ്രധാനപ്പെട്ട ഡാർക്ക് ടൂറിസം സ്പോട്ടുകളാണ്.

ഇത്തരം ഡാർക്ക് ടൂറിസം സ്പോട്ടുകളിലേക്കുള്ള ആളുകളുടെ കുത്തൊഴുക്കിന് പിന്നിലെ മനശാസ്ത്രം പലതാണെന്ന് വിദ​ഗ്ധർ പറയുന്നു. ദുരന്തം നടന്ന സ്ഥലവുമായി ആളുകൾക്കുള്ള വൈകാരിക ബന്ധമാണ് ഒന്ന്. അവിടെ അവർക്ക് പ്രിയപ്പെട്ടവരുണ്ടാകാം, പ്രിയപ്പെട്ട ഓർമ്മകളുണ്ടാകാം. അത്തരം കാര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് അവിടേക്കുള്ള യാത്രകളെ നിർവചിക്കാനാവുക. മറ്റൊന്ന് ദുരന്തം നടന്നതിനു പിന്നാലെ ഞാനവിടെയുണ്ടായിരുന്നു എന്ന് സ്വയം രേഖപ്പെടുത്തി ചരിത്രത്തിന്റെ ഭാ​ഗമാകാനുള്ള ശ്രമമാണ്.

ദുരന്തം അനുഭവിച്ച ജനതയുടെ വൈകാരികത തങ്ങളിലേക്കും പകർന്നുകിട്ടിയെന്ന് സ്വയം ആശ്വസിച്ച് ആ ദുരന്തത്തിൽ ഭാ​ഗഭാക്കായി എന്ന മിഥ്യാബോധത്തിലേക്ക് എത്താനുള്ള ശ്രമമാണിത്. ഇനി മറ്റൊരു കൂട്ടർ ആ ദുരന്തങ്ങളിൽ ഇല്ലാതായവർക്ക് നേരിട്ട് അന്ത്യാജ്ഞലി അർപ്പിക്കുന്നു എന്ന ബോധത്തോടെ എത്തുന്നവരാണ്. Dark Tourism (Tourism, Leisure & Recreation) എന്ന പുസ്തകത്തിൽ John Lennonഉം Malcolm Foleyയും ഡാർക്ക് ടൂറിസത്തെ നിർവചിക്കുന്നത് മനുഷ്യത്വരഹിതമായ പ്രവർത്തികളുടെ പ്രതിഫലനവും അവയെ സന്ദർശകർ വ്യാഖ്യാനിക്കുന്ന വിധവും എന്നാണ്.

ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ച് നിരന്തരം വാദിക്കുന്ന നമ്മൾ ഇവിടെയും ഉത്തരവാദിത്തം കാണിക്കേണ്ടിയിരിക്കുന്നു. ആ ഉത്തരവാദിത്തം മുണ്ടക്കൈ പോലെയുള്ള ദുരന്തബാധിത മേഖലകളിലേക്ക് കടന്നുചെന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കരുത് എന്ന് തീരുമാനിക്കാനുള്ള ആർജവമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.