സ്വന്തം ലേഖകൻ: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ പുതിയ ബാഗേജ് സർവിസ് സെന്റർ തുറന്നു. യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ലഗേജുകൾ സൂക്ഷിക്കാനും പിന്നീട് ഇവിടെ എത്തി അത് തിരിച്ചെടുക്കാനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ബാഗേജുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരുമിപ്പിക്കുന്ന ഒരു കേന്ദ്രം ആണ് ഇത്. യാത്രക്കാർക്ക് വളരെ എളുപ്പത്തിൽ ബാഗുകൾ സൂക്ഷിക്കാനും തിരിച്ചെടുക്കാനും സാധിക്കും. വിപുവമായ സൗകര്യം യാത്രക്കാർക്ക് ഒരുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവന്നിരിക്കുന്നതെന്ന് വിമാനത്താവളവൃത്തങ്ങൾ അറിയിച്ചു.
ഈ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. കൂടുതൽ സമയം കാത്തുനിൽക്കാതെ തന്നെ സേവനങ്ങൾ ലഭിക്കും. ടെർമിനലിലെ സൗകര്യപ്രദമായ സ്ഥലത്താണ് സെന്റർ തുറന്നിരിക്കുന്നത്. യാത്രക്കാർക്ക് കുടുതൽ സമയം കാത്തിരിക്കാതെ പെട്ടെന്ന് പോകാൻ സാധിക്കും. ദുബായ് എയർപോർട്ട് അധികൃതരും, ദുബായ് പോലീസ്, ദുബായ്
കസ്റ്റംസ് എന്നിവരുടെ സഹകരണം കൂടിചേർന്നാണ് ഇത്തരത്തിലൊരു സെന്റർ തുറന്നിരിക്കുന്നത്.
അതിനിടെ അബുദാബിയിലെ അഞ്ച് വിമാനത്താവളങ്ങളിലൂടെ ഈ വർഷം പകുതിയായപ്പോൾ കടന്നു പോയ യാത്രക്കാരുടെ എണ്ണം പുറത്തിവിട്ടു. 1.39 കോടി യാത്രിക്കാർ ആണ് വിമാനത്താവളം വഴി യാത് ചെയ്തത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കഴിഞ്ഞ വർഷചത്തെ അപേക്ഷിച്ച് യാത്ര ചെയ്തവരുടെ എണ്ണം കൂടുതലാണ് എന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല