സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും മലയാളികള്‍ അടക്കമുള്ള ബ്രിട്ടീഷ് ജനതയെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്.പണ്ടൊക്കെ രണ്ട് പേരും ജോലി ചെയ്‌താല്‍ ഒരാളുടെ ശമ്പളം മിച്ചം പിടിക്കാമെന്ന അവസ്ഥ ആയിരുന്നെങ്കില്‍ ഇന്ന് കാര്യങ്ങള്‍ നേരെ തകിടം മറിഞ്ഞിരിക്കുകയാണ്.രണ്ടു പേരും ജോലി ചെയ്‌താല്‍ മാത്രമേ അത്യാവശ്യം ഭംഗിയായി വീട്ടു ചെലവുകള്‍ മാനേജ് ചെയ്യാന്‍ സാധിക്കൂ എന്ന നിലയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍. സേവിംഗ്സ് എന്നത് ഭൂരിപക്ഷത്തിനും ഒരു സ്വപ്നമായി അവശേഷിച്ചിരിക്കുന്നു.
സ്കിപ്പ്ടന്‍ ഫിനാന്‍ഷ്യല്‍ സര്‍വിസ് നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത് തട്ടി മുട്ടി ജീവിച്ചു പോകണമെങ്കില്‍ വേണം വര്‍ഷം 24,600 പൌണ്ട് വേണമെന്നാണ്.ഇത് ഒരു ബ്രിട്ടീഷുകാരന്റെ ശരാശരി കണക്കാണ്. ഒരു വര്‍ഷത്തെ പ്രധാനപ്പെട്ട ശരാശരി ചിലവുകള്‍ താഴെപ്പറയുന്നവയാണ്
മോര്‍ട്ട്ഗേജ് : 4,730 പൌണ്ട്
ഭക്ഷണം : 4,457 പൌണ്ട്
ലോണ്‍ : 3,131 പൌണ്ട്
കാര്‍/ബസ് :2,445 പൌണ്ട്
യൂട്ടിലിറ്റി ബില്ലുകള്‍ : 1,282 പൌണ്ട്
കൌണ്‍സില്‍ ടാക്സ് : 1,217 പൌണ്ട്
പഠനത്തിനായി തിരഞ്ഞെടുത്ത രണ്ടായിരം കുടുംബങ്ങളില്‍ പകുതിപ്പേരും ഒരു പൌണ്ട് പോലും സേവിംഗ്സ് ഇല്ലാത്തവരാണ്.മറ്റുള്ളവരുടെ സേവിംഗ്സ് ശരാശരി മാസം 86 പൌണ്ട് മാത്രമാണ്.മുക്കാല്‍ ശതമാനം കുടുംബങ്ങളിലെയും ബജറ്റ് നിയന്ത്രിക്കുന്നത് വീട്ടമ്മമാരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല