സ്വന്തം ലേഖകൻ: പ്രത്യേക ദൗത്യസംഘവുമായുള്ള വ്യോമസേനയുടെ ഹെലികോപ്റ്റർ സൂചിപ്പാറ-പോത്തുകല്ല് ഭാഗത്തെ വനമേഖലയിലേക്ക് പുറപ്പെട്ടു. കോഴിക്കോട്ടുനിന്ന് കൽപറ്റയിലെ എസ്.കെ.എം.ജെ സ്കൂൾ ഗ്രണ്ടിൽ ലാൻഡ് ചെയ്ത ഹെലികോപ്റ്റർ, സേനാംഗങ്ങളുമായി 12 മണിയോടെയാണ് പറന്നുയർന്നത്. രാവിലെ ഒൻപതോടെ ദൗത്യം ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ഹെലികോപ്റ്ററിന് പ്രയാസമായതിനാലാണ് വൈകിയത്.
സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ (എസ്.ഒ.ജി) വിദഗ്ധ പരിശീലനം ലഭിച്ച കമാൻഡോകളും സൈനികരുമാണ് സംഘത്തിലുള്ളത്. ഗൈഡുകളായി വനംവകുപ്പ് ജീവനക്കാരും ഇവർക്കൊപ്പമുണ്ട്. തിരുവനന്തപുരം പാങ്ങോട് ക്യാമ്പിലെ ലെഫ്. കേണൽ ഋഷി രാധാകൃഷ്ണൻ ദൗത്യത്തിന് നേതൃത്വം നൽകും. പ്രത്യേക ദൗത്യസംഘവുമായുള്ള വ്യോമസേനയുടെ ഹെലികോപ്റ്റർ സൂചിപ്പാറ-പോത്തുകല്ല് ഭാഗത്തെ വനമേഖലയിലേക്ക് പുറപ്പെട്ടു.
കോഴിക്കോട്ടുനിന്ന് കൽപറ്റയിലെ എസ്.കെ.എം.ജെ സ്കൂൾ ഗ്രണ്ടിൽ ലാൻഡ് ചെയ്ത ഹെലികോപ്റ്റർ, സേനാംഗങ്ങളുമായി 12 മണിയോടെയാണ് പറന്നുയർന്നത്. രാവിലെ ഒൻപതോടെ ദൗത്യം ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ഹെലികോപ്റ്ററിന് പ്രയാസമായതിനാലാണ് വൈകിയത്.
സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ (എസ്.ഒ.ജി) വിദഗ്ധ പരിശീലനം ലഭിച്ച കമാൻഡോകളും സൈനികരുമാണ് സംഘത്തിലുള്ളത്. ഗൈഡുകളായി വനംവകുപ്പ് ജീവനക്കാരും ഇവർക്കൊപ്പമുണ്ട്. തിരുവനന്തപുരം പാങ്ങോട് ക്യാമ്പിലെ ലെഫ്. കേണൽ ഋഷി രാധാകൃഷ്ണൻ ദൗത്യത്തിന് നേതൃത്വം നൽകും. ഉരുൾപൊട്ടി വെള്ളമൊഴുകിയ വഴിയിലൂടെയാണ് പരിശോധന നടത്തുക. സൂചിപ്പാറയിലെ സൺറൈസ് വാലിയിലും ചാലിയാറിന്റെ തീരങ്ങളിലുമാണ് പ്രധാനമായും തിരച്ചിൽ.
ആറുപേർ വീതമുള്ള രണ്ട് സംഘമായി തിരിഞ്ഞാണ് ഈ മേഖലകളിലെ പരിശോധന. രണ്ട് വനംവകുപ്പ് ജീവനക്കാരും നാല് സൈനികരും അടങ്ങുന്ന ആദ്യ സംഘമാണ് ഹെലികോപ്റ്ററിൽ ഇപ്പോൾ പുറപ്പെട്ടിരിക്കുന്നത്. ഇവരെ എയർഡ്രോപ് ചെയ്ത ശേഷം തിരികെ എത്തിയാവും നാല് കമാൻഡോകളും രണ്ട് സൈനികരുമടങ്ങുന്ന രണ്ടാമത്തെ സംഘവുമായി യാത്രതിരിക്കുക.
അതേസമയം, നിലമ്പൂരിലെ പോത്തുകല്ല് മുണ്ടേരി ഭാഗത്തുനിന്ന് രണ്ടു ശരീര ഭാഗങ്ങൾ ചൊവ്വാഴ്ച കണ്ടെത്തി. ദുരന്തത്തിൽ ഇതുവരെ 402 പേർ മരിച്ചെന്നാണ് ഒനൗദ്യോഗിക കണക്ക്. 227 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വയനാട്ടിലെ ദുരന്തമേഖലകളിൽ എട്ടാംദിനവും തിരച്ചിൽ തുടരുന്നു. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് കുറേകൂടി വെല്ലുവിളി നിറഞ്ഞ പരിശോധനയാണ് ഇന്ന് നടക്കുക.
ഉരുൾപൊട്ടി വെള്ളമൊഴുകിയ വഴിയിലൂടെയാണ് എസ്.ഒ.ജി കമാൻഡോകളും സൈനികരും തിരച്ചിൽ നടത്തുന്നത്. കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ സൂചിപ്പാറ മുതൽ പോത്തുകൽവരെ പരിശോധന നീളും. അതിസാഹസികമാണ് ഇതുവഴിയുള്ള തിരച്ചിൽ.
മൂന്ന് വെള്ളച്ചാട്ടങ്ങൾ കടന്നുവേണം പോത്തുകല്ലിലെത്താൻ. പുഞ്ചിരിമട്ടംമുതൽ താഴെവരെ സാധാരണയായി നടക്കുന്ന പരിശോധനതുടരും. അതിനുപുറമേയാണ് പ്രത്യേകദൗത്യം. നിലമ്പൂർ, മേപ്പാടി വനം ഡിവിഷനുകൾക്ക് കീഴിലാണ് പുതിയ ദൗത്യം നടക്കുന്ന പ്രദേശങ്ങൾ. വന്യമൃഗങ്ങൾ ധാരാളമായി കാണപ്പെടുന്ന മേഖലയുമാണിത്. മൂന്നാംഘട്ട തിരച്ചിലിൽ ചാലിയാർ പുഴയിൽനിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കിട്ടിയത്. ഇരുനൂറോളം മൃതദേഹങ്ങൾ ഇനിയും കിട്ടാനുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല