1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2011

അപ്പച്ചന്‍ കണ്ണഞ്ചിറ

പോന്റെഫ്രാക്റ്റ്: പ്രശസ്ത തിരുവചന ശുശ്രുക്ഷകനും , താമരശ്ശേരി രൂപതയുടെ കീഴില്‍ആയിരങ്ങള്‍ക്ക് ആത്മീയ സാന്ത്വനം അരുളുന്ന ബഥാനിയ ധ്യാനകേന്ദ്രത്തിന്റെ സ്ഥാപകനും ഡയറക്ടരുമായിരുന്ന ഫാ കുര്യന്‍ പുരമO൦ പോന്റെഫ്രാക്ടില്‍ വചനം പ്രഘോഷിക്കുന്നു . ഡിസംബര്‍ 2 ,3 ,4 , തീയതികളില്‍ സെന്റ്‌ മൈക്കിള്‍സ് ദേവാലയത്തില്‍ വെച്ച് ആണ് കുടുംബ നവീകരണ തിരുവചന ശുശ്രുക്ഷ നടത്തപ്പെടുക.

ലോകരക്ഷകന്റെ തിരുപ്പിരവിയിലേക്കു മംഗളവാര്‍ത്താക്കാലത്തിലൂടെ ചരിക്കുന്ന ഈ നോമ്പുകാലത്ത് മാനസ്സിക, ആത്മീയ, കുടുംബ നവീകരണത്തിലൂടെ സ്വഭവനങ്ങളില്‍ ഉണ്ണിയെശുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിനും ഈശ്വര കൃപ ഭവനത്തില്‍ നിരഞ്ഞുനില്‍ക്കുന്നതിന്നു൦ ഉതകുന്ന ഈ ശക്തമായ തിരുവചന ശുശ്രുക്ഷയിലേക്ക് എല്ലാ വിശ്വാസികളെയും ചാപ്ലിന്‍ റവ. ഡോ. മാത്യു ചൂരപൊയികയില്‍ സാദരം ക്ഷണിക്കുന്നു.

ധ്യാന സമയ ക്രമം

ഡിസംബര്‍ 2 വെള്ളി – വൈകുന്നേരം 4 .00 മുതല്‍ 9 .00 വരെ
3 നു ശനി – രാവിലെ 9 .00 മുതല്‍ വൈകുന്നേരം 4 .00 വരെ
4 നു ഞായര്‍ – ഉച്ചക്ക് 12 .00 മുതല്‍ രാത്രി 8 .00 വരെ

വിശദ വിവരങ്ങള്‍ക്ക്

സജി നാരകത്തറ – 07737341249
ടോമി കോലഞ്ചേരി – 0774870832

പള്ളിയുടെ വിലാസം

ST . MICHALE CHURCH , KNOTTINGLEY , WF11 9AQ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.