ബള്‍ഗേറിയയില്‍ നിന്നും റൊമാനിയയില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ കുടിയേറുന്നതിന് നിലനിന്നിരുന്ന നിരോധനങ്ങള്‍ രണ്ട് വര്‍ഷങ്ങള്‍ കൂടി നീട്ടുവാന്‍ തീരുമാനമായി. ബ്രിട്ടനിലെ തൊഴിലിടങ്ങളില്‍ ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്കു തൊഴില്‍ ലഭിക്കുന്നതിനുള്ള അവസരങ്ങള്‍ കുറയുന്നതായും തല്‍സ്ഥാനത്ത് അന്യ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ജോലി ചെയ്യുന്ന പ്രവണത കൂടുന്നതായും കണ്ടു കൊണ്ടാണീ നടപടി.എന്നാല്‍ യൂറോപ്യന്‍ യൂണിയന് നിയമപ്രകാരം ഈ രണ്ടു വര്‍ഷത്തിനു ശേഷം നിരോധനം നീട്ടാന്‍ സാധിക്കില്ല.
മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായിരുന്ന റൊമാനിയയില്‍ നിന്നും ബള്‍ഗേറിയയില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറണമെങ്കില്‍ ബ്രിട്ടനില്‍ അവര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും ആ ജോലിയ്ക്ക് ബ്രിട്ടനില്‍ നിന്ന് അര്‍ഹരായി ആരുമില്ല എന്നുമുള്ള രേഖ കാണിക്കണമായിരുന്നു, ഈ നിയമത്തിന്റെ കാലാവധി 2013ല്‍ അവസാനിക്കിനിരിക്കെയാണ് നിയമം രണ്ടു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗവണ്മെന്റ്സ് മൈഗ്രന്റ്സ് അഡൈ്വസറി കമ്മിറ്റിയാണീ ശുപാര്‍ശയ്ക്ക് പിന്നില്‍.
എന്നാല്‍ ഈ രണ്ടു രാജ്യങ്ങളില്‍ നിന്നും കുടിയേറുന്നവര്‍ക്ക് ഇതിനാല്‍ തന്നെ ബ്രിട്ടനില്‍ നിന്നുള്ളവരുമായി അവരുടെ തലത്തില്‍ നിന്നു മത്സരിക്കുന്നതിനും അവര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതിനും ഈ നിയമം സഹായിച്ചിരുന്നു.
തൊഴില്‍ രംഗത്തു നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡാമിയന്‍ ഗ്രീന്‍ അറിയിച്ചു. ബ്രിട്ടീഷ് വംശജരായവര്‍ക്ക് ബ്രിട്ടനില്‍ തൊഴിലില്ലാതിരിക്കുകയും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലായി കുടിയേറുകയും ചെയ്യുന്ന പ്രവണത ഒഴിവാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ബ്രിട്ടീഷ് വംശജരുടെ ഇടയില്‍ കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി 26.2 ലക്ഷം ആളുകള്‍ തൊഴിലില്ലാതെ കഷ്ടപ്പെടുന്നതായി മൈഗ്രേഷന്‍ വാച്ചിന്റെ ചെയര്മാന് ആന്‍ഡ്രൂ ഗ്രീന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല