1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2024

സ്വന്തം ലേഖകൻ: രാജ്യത്ത് തൊഴിൽ നിയമ വ്യവസ്ഥകൾ ലംഘിക്കുന്ന ശക്തമായ സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ നിശ്ചയിക്കുന്നത് സംബന്ധിച്ചുള്ള പുതിയ മാർഗനിർദേശങ്ങൾ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. നിയമത്തിലെ വ്യലസ്ഥകൾ ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ആണ് തൊഴിൽ മന്ത്രാലയം പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നിരിക്കുന്നത്.

തൊഴിലുടമകളോ തൊഴിലാളികളോ രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ അവ രജിസ്റ്റർ ചെയ്യേണ്ടതും ലംഘനങ്ങൾ നിയന്ത്രിക്കേണ്ടതും ജുഡീഷ്യറി നിയമ എൻഫോഴ്സ്മെന്‍റ് ഓഫീസറുടെ ഉത്തരവാദിത്യത്തിന്റെ പരിതിയിൽ വരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

മാത്രമല്ല, ജോലിക്കായി എത്തുമ്പോൾ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള തിരിച്ചറിയൽ രേഖ കൈവശം വെച്ചിരിക്കണം. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. ജുഡീഷ്യൽ ഓഫിസർമാരായി പ്രവർത്തിക്കാൻ അധികാരമുള്ളവർക്ക് നിയമം ലംഘിക്കുന്നത് റിപ്പോർട്ട് ചെയ്യാനും സാധിക്കും എന്നാണ് പുതിയ നിർദേശത്തിൽ പറയുന്നത്.

നിയമം ലംഘിക്കുന്ന കണ്ടെത്തിയാൽ മെമ്മറാണ്ടം തയാറാക്കണമെന്നും അത് ബന്ധപ്പെട്ട മന്ത്രാലയത്തിലെ ഓഫീസർമാർക്ക് കെെമാറണം എന്നുമായി പുതിയ നിർദേശത്തിൽ പറയുന്നത്. തൊഴിൽ ഉടമയോ അല്ലെങ്കിൽ തൊഴിലാളിയോ നിയമം ലംഘിക്കുന്നത് കണ്ടെത്തിയാൽ അത് തെളിയിച്ചാൽ മന്ത്രാലയം അവർക്ക് അനുവദിക്കുന്ന സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം, പ്രവാസി തൊഴിലാളികൾക്ക് അനുവദിച്ച വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിൽ നിന്നും പുതിയത് അനുവദിക്കുന്നതിൽ നിന്നും തടയുന്നതിന് ഈ സേവനങ്ങൾ ഉൾപ്പെടുത്തുന്നതാണ് പുതിയ നിയമം. നിയമം ലംഘിച്ചതിന്റെ പേരിൽ മന്ത്രാലയം നിർത്താലാക്കിയ സർവീസുകൾ ശിക്ഷാ കാലാവധിക്ക് ശേഷമോ പിഴയടച്ചതിനുശേഷമോ മാത്രമേ പുനരാരംഭിക്കുകയുള്ളു എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.