സ്വന്തം ലേഖകൻ: 11 ശതമാനം ഫണ്ടിംഗ് വര്‍ദ്ധന നല്‍കണമെന്ന ആവശ്യവുമായി ജിപിമാര്‍. എന്‍എച്ച്എസ് സേവനങ്ങളെ സ്തംഭിപ്പിക്കുന്ന തരത്തില്‍ സേവനങ്ങള്‍ വെട്ടിക്കുറച്ചുള്ള സമരങ്ങളുമായി മുന്നോട്ട് പോകുന്നതിനെ ഫാമിലി ഡോക്ടര്‍മാര്‍ അനുകൂലിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
7.4 ശതമാനം ഫണ്ടിംഗ് വര്‍ദ്ധനവാണ് ഗവണ്‍മെന്റ് ജിപിമാര്‍ക്ക് സമ്മാനിച്ചിട്ടുള്ളതെന്ന് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ യൂണിയന്‍ വ്യക്തമാക്കുന്നു. 2024/25 വര്‍ഷത്തേക്ക് ഏകദേശം 500 മില്ല്യണ്‍ പൗണ്ടാണ് ഈ വിധത്തില്‍ ലഭിക്കുക.
പ്രാക്ടീസുകള്‍ക്ക് ഓരോ രോഗിക്ക് എന്ന വിധത്തിലാണ് ഫണ്ടിംഗ് വര്‍ദ്ധന ലഭ്യമാക്കുക. എന്നാല്‍ യഥാര്‍ത്ഥ ശമ്പള വര്‍ദ്ധനവിന് ആനുപാതികമല്ലെന്ന് ആരോപിച്ച് 10.7 ശതമാനം വര്‍ദ്ധന വേണമെന്നാണ് ബിഎംഎ ആവശ്യപ്പെടുന്നത്. മറ്റ് ഡോക്ടര്‍മാര്‍ക്ക് നല്‍കിയ ശമ്പള വര്‍ദ്ധനയുമായി തട്ടിച്ച് നോക്കിയാല്‍ ഈ തുക മാന്യമായതാണെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്.
ആശുപത്രി കണ്‍സള്‍ട്ടന്റുമാര്‍ക്ക് 20 ശതമാനം ശമ്പളവര്‍ദ്ധന അംഗീകരിച്ചപ്പോള്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 22 ശതമാനം അധികം നല്‍കാമെന്നാണ് ഓഫര്‍. ഇതോടെയാണ് വര്‍ദ്ധന നേടാനായി ജിപിമാരും രംഗത്തിറങ്ങിയത്. ദിവസേന കാണുന്ന രോഗികളുടെ എണ്ണം 25 ആയി പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെ നടപടികളാണ് ഇവര്‍ ആരംഭിച്ചിരിക്കുന്നത്. നാല് മാസമെങ്കിലും പ്രതിഷേധം നീളുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല