1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2024

സ്വന്തം ലേഖകൻ: ആഫ്രിക്കയിൽ പടരുന്ന എംപോക്സ് രോഗം അടുത്ത ആഗോളമഹാമാരിയായേക്കുമെന്ന് സൂചന. എംപോക്സിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദമായ ക്ലേഡ് ഐ.ബി. പാകിസ്താനിലും സ്ഥിരീകരിച്ചതോടെയാണ് സ്ഥിതിവഷളായത്. സ്വീഡനിലും രോഗബാധ റിപ്പോർട്ടുചെയ്തു. രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്.

1958-ൽ കുരുങ്ങുകളിലാണ് എംപോക്സ് ബാധ ആദ്യം കണ്ടെത്തിയത്. 1970-ൽ ഡി.ആർ. കോംഗോയിൽ മനുഷ്യനിലെ ആദ്യ കേസ് റിപ്പോർട്ടുചെയ്തു. രോഗബാധ ആഫ്രിക്കയിലായിരുന്നതിനാൽ നിർമാർജനം ചെയ്യുന്നതിനോ വ്യാപനം തടയാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിനോ ഉള്ള കാര്യമായ ശ്രമങ്ങൾ 60 വർഷത്തോളം ഉണ്ടായില്ലെന്നാണ് കുറ്റപ്പെടുത്തൽ. എംപോക്സ് പ്രതിരോധത്തിന് ലോകം ശ്രദ്ധകൊടുക്കണമെന്നും കൂടുതൽ സഹായധനം വേണമെന്നും ആഫ്രിക്കൻ ഗവേഷകർ ലോകത്താടോവാശ്യപ്പെട്ടിരുന്നു.

എന്നാൽ, 2022-ൽ 116 രാജ്യങ്ങളിലായി 99,000 കേസുകൾ സ്ഥിരീകരിച്ചിതോടെ എംപോക്സ് ലോകത്തിന്റെ ആശങ്കയായി മാറി. രോഗപ്രതിരോധത്തിനുള്ള ഗവേഷണങ്ങളും ധനസമാഹരണവും ശക്തമായി.

വസൂരി ൈവറസുമായി സാമ്യമുള്ളതാണ് എംപോക്സ് വൈറസ്. 2022-ൽ 200-ൽ താഴെയായിരുന്നു മരണസംഖ്യ. എന്നാൽ, ഇത്തവണ മരണം കൂടുതലാണ്. ആഫ്രിക്കയിൽ ഇക്കൊല്ലം 14000- ലധികം ആളുകൾക്കാണ് എംപോക്സ് പിടിപെട്ടത്. 524 പേർ മരിച്ചു. എംപോക്സ് പോലെ തുടക്കത്തിൽ അവഗണിക്കുകയും പിന്നീട് ആഗോളമഹാമാരിയാകുകയും ചെയ്ത രോഗങ്ങളാണ് വെസ്റ്റ്‌നൈലും സികയും ചിക്കുൻ ഗുനിയയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.