1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2011

ഇപ്പോള്‍ എല്ലാം സന്തോഷ് പണ്ഡിറ്റ് മയമാണ്, ചാനലുകളിലെ ചാറ്റഷോകളും സംവാദങ്ങളുമെല്ലാം സന്തോഷ് പണ്ഡിറ്റും മലയാളസിനിമയും എന്ന വിഷയമാണ് കൂടുതലായും ചര്‍ച്ചചെയ്യുന്നത്. ആഴ്ചയില്‍ പലതെന്ന രീതിയില്‍ മാധ്യമങ്ങളില്‍ സന്തോഷിന്റെ അഭിമുഖങ്ങളും വരുന്നുണ്ട്. ഒട്ടേറെകാര്യങ്ങളാണ് അഭിമുഖങ്ങളില്‍ സന്തോഷ് പറയുന്നത്.

ചിലതെല്ലാം കേട്ടാല്‍ ആളുകള്‍ അന്തിച്ചുപോകുമെന്നതില്‍സംശയവുമില്ല. എങ്കിലും പറയാനുള്ളത് സന്തോഷ് പറയും. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിലെ ഒരു പരിപാടിയില്‍ സന്തോഷ് പറഞ്ഞത് തനിക്ക് ഒരു കാര്യത്തിലും സ്ഥിരമായ കമ്പമില്ലെന്നാണ്. ഇന്ന് സിനിമയാണെങ്കില്‍ നാളെ മറ്റെന്തെങ്കിലുമായിരിക്കുമത്രേ. തനിക്ക് സിനിമയും വലിയ ക്രേസ് ഒന്നുമല്ലെന്നാണ് സന്തോഷ് പറയുന്നത്.

സിനിമയോട് കുട്ടിക്കാലം മുതലേ ഇഷ്ടമായിരുന്നു. എന്നു കരുതി സിനിമ അത്ര വലിയ ക്രേസ് ഒന്നുമല്ല. നാളെ ഇതിലും വലിയ മറ്റൊരു താത്പര്യം ഉണ്ടായാല്‍ ഞാന്‍ അതിന് പിന്നാലെ പോവും- താരം പറയുന്നു. ഈ മേഖലയോട് എനിക്ക് ഓവര്‍ ക്രേസില്ല. വേണ്ടി വന്നാല്‍ ഒരു വ്യക്തിക്ക് തനിച്ച് ചെയ്യാവുന്ന കാര്യമേയുള്ളു എന്നു മനസിലാക്കി അത് തെളിയിക്കാനുള്ള ശ്രമമായിരുന്നു. അതിലായിരുന്നു എന്റെ ത്രില്‍.അടുത്ത രണ്ടു പടത്തോടെ ചിലപ്പോള്‍ അത് നഷ്ടമായെന്നും വരാം.

ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായ്, കാളിദാസന്‍ കഥയെഴുതുകയാണ് എന്നീ രണ്ടു സിനിമകള്‍ ഉടന്‍ താന്‍ ചെയ്യുന്നുണ്ടെന്നും അതിനുശേഷം താന്‍ സിനിമാജീവിതം അവസാനിപ്പിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്നും തന്റെ താല്‍പര്യങ്ങള്‍ അങ്ങനെയാണെന്നും സന്തോഷ് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.