സ്വന്തം ലേഖകൻ: നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ മലയാളി നഴ്സ് യുകെയിൽ കുഴഞ്ഞു വീണു മരിച്ചു. വോർസെറ്റ് ഷെയറിലെ റെഡ്ഡിച്ച് അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിലെ നഴ്‌സായിരുന്ന സോണിയ സാറ ഐപ്പ് ( 39) ആണ് ആകസ്മികമായി വിടപറഞ്ഞത്.
കോട്ടയം ചിങ്ങവനം സ്വദേശിനിയാണ്. ചിങ്ങവനം വലിയപറമ്പിൽ അനിൽ ചെറിയാനാണ് ഭർത്താവ്. കാലിന്റെ സർജറി സംബന്ധമായി 10 ദിവസം മുൻപാണ് നാട്ടിൽ പോയിരുന്നത്. സർജറിക്ക് ശേഷം യുകെയിലേക്ക് കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് എത്തിയത്.
തുടർന്ന് ഒരുമണിക്കൂറിന് ശേഷം വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല. ലിയ, ലൂയിസ് എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല