“ഡാം 999” എന്ന സിനിമയുടെ പ്രദര്‍ശനം തമിഴ്നാട്ടില്‍ സര്‍ക്കാര്‍ നിരോധിച്ചു. സിനിമയുടെ പ്രദര്‍ശനം ക്രമസമാധാനനിലയെ ബാധിക്കുമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ പ്രദര്‍ശനം തടഞ്ഞത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തകര്‍ച്ചയാണ് മലയാളിയായ സോഹന്‍ റോയ് സംവിധാനം ചെയ്ത “ഡാം 999 എന്ന ചിത്രത്തിന്റെ പ്രമേയമെന്നാണ് ആരോപണം. സിനിമക്കെതിരെ ഡിഎംകെ അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേരളത്തിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന രീതിയാണ് സിനിമയുടേതെന്നും തമിഴ്നാടിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നും കരുണാനിധിയടക്കമുള്ള നേതാക്കള്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇംഗ്ലീഷ് ചിത്രമായ ഡാം 999 പ്രദര്‍ശനത്തിന് എടുക്കില്ലെന്ന് തമിഴ്നാട് തിയറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
മുല്ലപ്പെരിയാറിനെക്കുറിച്ച ആശങ്ക കേരളത്തില്‍ പടരുന്നതിനിടെയാണ്, സിനിമക്കെതിരായ പ്രതിഷേധവുമായി തമിഴ്നാട്ടുകാരുടെ രംഗപ്രവേശം. ഒരു ഡാമിന്റെ തകര്‍ച്ച മൂലം, അതിനു താഴെ കഴിയുന്നവര്‍ നേരിടുന്ന ദുരന്തമാണ് സിനിമയുടെ പ്രമേയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല