1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2024

സ്വന്തം ലേഖകൻ: ബം​ഗ്ലാദേശിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം ഇന്ത്യയാണെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. ത്രിപുരയിലെ ​ഗും​ദി നദിയിലുള്ള ഡംപുർ അണക്കെട്ട് തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന ബം​ഗ്ലാ​​ദേശിന്റെ വാദം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യയിലൂടെയും ബം​ഗ്ലാദേശിലൂടെയും ഒഴുകുന്ന ​ഗുംതി നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ വർഷത്തെ ഏറ്റവും കൂടുതൽ മഴയാണ് ലഭിക്കുന്നതെന്നും താഴ്ന്നഭാ​ഗത്തെ വൃഷ്ടിപ്രദേശങ്ങളിലെ മഴയാണ് ബം​ഗ്ലാദേശിലെ വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്നുമാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.

ഓ​ഗസ്റ്റ് 21 മുതൽ മേഖലയിലുള്ള കനത്തമഴ ത്രിപുരയിലെ ഇന്ത്യൻ അതിർത്തിയിലും വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ടെന്നും പ്രസ്താവയിൽ വ്യക്തമാക്കുന്നു. അതിർത്തിയിൽനിന്ന് ദൂരെ ബം​ഗ്ലാദേശിന് 120 കിലോമീറ്റർ മുകളിലായാണ് ഡംപുർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഉയരംകുറഞ്ഞ (ഏകദേശം 30 മീറ്റർ) അണക്കെട്ടാണിത്. 40 മെ​ഗാവാട്ട് വൈദ്യുതി ബം​ഗ്ലാദേശും ഇതിൽനിന്ന് എടുക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.