ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം വിവാദവുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റയ്ക്കും ടാറ്റാ ഗ്രൂപ്പിനുമെതിരെ നിരന്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പയനിയര്‍ പത്രത്തിനും ഓപ്പണ്‍, ഔട്ട്‌ലുക്ക് എന്നീ മാസികകള്‍ക്കും വാര്‍ത്തകള്‍ നല്‍കരുതെന്ന് ഗ്രൂപ്പ് കമ്പനികളോട് ടാറ്റാ സണ്‍സ് ആവശ്യപ്പെട്ടു. ഇന്ത്യാ ടുഡേ ഗ്രൂപ്പ്, ബെനറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി എന്നിവയ്ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കണോമിക് ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവ ബെനറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയുടേതാണ്.
വിവാദ നായിക നീരാ റാഡിയയും രത്തന്‍ ടാറ്റയുമായുള്ള ടെലിഫോണ്‍ സംഭാഷങ്ങള്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതാന് ടാറ്റയെ ചൊടിപ്പിച്ചത്. വാര്‍ത്തകള്‍ക്ക് പുറമെ ഈ പ്രസിദ്ധീകരണങ്ങള്‍ക്ക് പരസ്യങ്ങള്‍ നല്‍കുന്നതും തടയാന്‍ ഇടയുണ്ട്. ഓപ്പണ്‍ മാസിക ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളില്‍ ടാറ്റാ ഗ്രൂപ്പ് കമ്പനികളായ ടാറ്റാ മോട്ടോഴ്‌സിന്റേയും ടാറ്റാ സ്റ്റീലിന്റേയുമൊക്കെ പരസ്യങ്ങള്‍ വരാറുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല