ടെന്നിസിലെ ലോകഒന്നാം നമ്പര്‍ താരം നൊവാക് ജൊകോവിക്കിനു മറക്കാന്‍ കഴിയാത്ത ദിവസമായിരിക്കും നവംബര്‍ 23. എടിപി വേള്‍ഡ് ടൂര്‍ ഫൈനലിന്റെ ക്വാര്‍ട്ടറില്‍ അഞ്ചാം സീഡായ സ്പെയിന് താരം ഡേവിവ് ഫെറര്ക്കു മുന്നില്‍ ജൊകോവിക് തോറ്റു തുന്നം പാടി . സ്കോര്‍: 6-3, 6-1.
ലോക മൂന്നാം നമ്പര്‍ താരമായ ആന്‍ഡി മുറെയ്ക്കെതിരേ തകര്‍പ്പന്‍ ജയം സ്വന്താക്കിയതിനുശേഷമാണ് ഫെറര്‍ ജൊകോവികിനെയും അട്ടിമറിച്ചത്. സീസണില്‍ 75 മല്‍സരങ്ങളില്‍ കഴിച്ച ഒന്നാം സീഡ് ആകെ അഞ്ചു മല്‍സരങ്ങളില്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല