സ്വന്തം ലേഖകൻ: പ്രതീക്ഷിച്ചതുപോലെ കുടുംബങ്ങളുടെ നടുവൊടിക്കാന്‍ ശരാശരി വാര്‍ഷിക എനര്‍ജി ബില്ലുകളുടെ പ്രൈസ് ക്യാപ്പ് ഉയര്‍ത്തി എനര്‍ജി റെഗുലേറ്റര്‍ ഓഫ്ജെം. ഒക്ടോബര്‍ മുതല്‍ 1717 പൗണ്ടിലേക്ക് ആണ് പ്രൈസ് ക്യാപ്പ് ഉയര്‍ത്തിയത്. ഹോള്‍സെയില്‍ ഗ്യാസ് വിലയിലെ വര്‍ദ്ധനവാണ് 10% ക്യാപ്പ് ഉയര്‍ത്താന്‍ കാരണമായതെന്ന് ഓഫ്ജെം പറഞ്ഞു.
നിലവില്‍ പ്രതിവര്‍ഷം 1568 പൗണ്ടെന്ന നിലയില്‍ നിന്നുമാണ് ഒക്ടോബറില്‍ 200 പൗണ്ടോളം വ്യത്യാസം വരുന്നത്. ഇലക്ട്രിസിറ്റിയും, ഗ്യാസും ഉപയോഗിച്ച് ഡയറക്ട് ഡെബിറ്റില്‍ പണം അടയ്ക്കുന്നവര്‍ക്കാണ് ഈ മാറ്റം നേരിടുക.
ഇതോടെ ശരാശരി ബില്ലില്‍ പ്രതിമാസം 12.41 പൗണ്ട് വീതം ചേര്‍ക്കപ്പെടും. ഇംഗ്ലണ്ട്, സ്കോട്ട്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ എനര്‍ജി ഉപയോഗത്തിന് എനര്‍ജി സപ്ലൈയേഴ്സ് ചാര്‍ജ്ജ് ചെയ്യുന്ന പരമാവധി വിലയ്ക്കാണ് പ്രൈസ് ക്യാപ്പ് നിശ്ചയിക്കുന്നത്. എന്നാല്‍ എനര്‍ജി ഉപയോഗത്തിന് അനുസരിച്ച് ഇതില്‍ മാറ്റം വരാം.
മുതല്‍ പ്രൈസ് ക്യാപ്പില്‍ വരുന്ന വ്യത്യാസം ആളുകളെ ആശങ്കപ്പെടുത്തുന്നതാണെന്ന് എനര്‍ജി സെക്രട്ടറി എഡ് മിലിബന്ദ് സമ്മതിച്ചു. അതേസമയം, ഇതെല്ലാം മുന്‍ ഗവണ്മെന്റിന്റെ എനര്‍ജി നയങ്ങളിലെ പിശകുകള്‍ മൂലമാണെന്ന് മിലിബന്ദ് ന്യായീകരിച്ചു. സ്വദേശത്ത് ഒരു ഊര്‍ജ്ജ ഉത്പാദകന് ഇല്ലാതെ പോയതിന്റെ ഭവിഷ്യത്താണ് അനുഭവിക്കുന്നതെന്നാണ് എനര്‍ജി സെക്രട്ടറിയുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല