1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2024

സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളുമായുള്ള തൊഴിൽതർക്ക പരാതികൾ മാനവവിഭവ മന്ത്രാലയത്തിന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പാക്കും. 14 ദിവസത്തിനുള്ളിൽ പ്രശ്നത്തിനു പരിഹാരം കാണാത്ത സാഹചര്യത്തിൽ മാത്രമേ കോടതിയിലേക്കു കേസ് നൽകൂ.

മൂല്യം അര ലക്ഷം ദിർഹത്തിൽ മുകളിലാണെങ്കിൽ കേസ് കോടതിയിലേക്കു നൽകും. അല്ലാത്തവ മന്ത്രാലയം തന്നെ പരിഹരിക്കും. നേരത്തെ അപ്പീൽ കോടതിയിലുള്ള കേസുകളും ഭേദഗതി ചെയ്ത നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീർപ്പാക്കുക.

തൊഴിൽ തർക്ക കേസ് സ്പോൺസറും റിക്രൂട്മെന്റ് ഓഫിസുകളും തമ്മിലാണെങ്കിൽ ഇതേ മാതൃകയിൽ അനുനയിപ്പിക്കും. mohre.gov.ae എന്ന മന്ത്രാലയ വെബ് സൈറ്റ്, M0HRE UAE മൊബൈൽ ആപ്ലിക്കേഷൻ, കോൾ സെന്റർ 80084 എന്നിവ വഴി പരാതികൾ സമർപ്പിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.