സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാരുടെ പൊതുമാപ്പ് അപേക്ഷകളിൽ 24 മണിക്കൂറിനകം നടപടി സ്വീകരിക്കുമെന്ന് അബുദാബി ഇന്ത്യൻ എംബസി അറിയിച്ചു. മുൻകൂട്ടി അനുമതി എടുക്കാതെ തന്നെ പാസ്പോർട്ട് സേവനകേന്ദ്രമായ ബിഎൽഎസിന്റെ അൽറീം, മുസഫ, അൽഐൻ ശാഖകളിൽ നേരിട്ട് യാത്രാ രേഖകൾ ശരിപ്പെടുത്തുന്നതിന് അപേക്ഷിക്കാം.
ഇന്ത്യയിലേക്കു തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവർക്ക്, അപേക്ഷ നൽകി 24 മണിക്കൂറിനകം എമർജൻസി എക്സിറ്റ് (ഔട്ട്പാസ്) നൽകും. ഇന്ത്യൻ എംബസിയുടെ ((101, 102, ഒന്നാം നില, ഗാർഡിയൻ ടവർ, അൽസദാ സോൺ 1) കോൺസുലർ ഓഫിസിൽനിന്ന് വൈകിട്ട് 4 മുതൽ 6 വരെയാണ് ഔട്ട്പാസ് വിതരണം ചെയ്യുക.
പൊതുമാപ്പിലൂടെ രേഖകൾ ശരിപ്പെടുത്തി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർ തൽക്കാൽ പാസ്പോർട്ടിനായി ബിഎൽഎസ് കേന്ദ്രങ്ങളിൽ അപേക്ഷ നൽകണം. അപേക്ഷകരുടെ സൗകര്യാർഥം പൊതുമാപ്പ് കാലയളവിൽ ഞായറാഴ്ചകളിലും ബിഎൽഎസ് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തുറന്നു പ്രവർത്തിക്കും. വിവരങ്ങൾക്ക് 0508995583 നമ്പറിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ബന്ധപ്പെടാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല