1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2024

സ്വന്തം ലേഖകൻ: രാജ്യത്തേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയെന്ന് കുവെെറ്റ്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ആണ് ഈ വിത്യാസം കാണുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് രാജ്യത്തേക്ക് വരുന്നവരുടെ എണ്ണം കുറവാണ്. ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ വിദഗ്ധർ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടിക്കറ്റ് റിസർവേഷനുകളില്‍ 30 ശതമാനത്തോളം കുറവാണ് രേഖപ്പെടുന്നത് ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ വിദഗ്ധരെ ഉദ്ദരിച്ച് കുവെെറ്റ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

സാമ്പത്തിക വെല്ലുവിളികൾ, പ്രാദേശിക പ്രതിസന്ധികൾ എന്നിവയാണ് പലരേയും കുവെെറ്റിലേക്കുള്ള യാത്ര തെരഞ്ഞെടുക്കുന്നതിൽ നിന്നും നിന്നും പിന്തിരിക്കാൻ കാരണം. ഇസ്രായേൽ- പലസ്തീൻ സംഘർഷം, ഇറാൻ, ലെബനൻ എന്നിവിടങ്ങളിലെ പ്രതിസന്ധി എന്നിവയെല്ലാം കുവെെറ്റിലെ ബാധിച്ചു. ഇതെല്ലാം യാത്രക്കാർക്ക് ഇടിയിൽ വലിയ ആശങ്ക സൃഷ്ടിച്ചു.

സംഘർഷങ്ങൾ എല്ലാം യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വരുത്താൻ കാരണം എന്നാണ് ട്രാവർ രംഗത്തുള്ളവരും പറയുന്നു. ലബനൻ, ഈജിപ്ത്, തുർക്കിയ, ഇറാൻ തുടങ്ങിയ രാജ്യത്ത് നിന്നും നിരവധി പേർ കുവെെറ്റിലേക്ക് വരുന്നതാണ്. എന്നാൽ ഇപ്പോൾ എല്ലാം മാറിമറഞ്ഞു എന്ന് കുവെെറ്റ് പുറത്തുവിട്ട മാധ്യമ റിപ്പോർട്ട് പറയുന്നു.

പല രാജ്യങ്ങളിലേയും വർധിച്ചുവരുന്ന പണപ്പെരുപ്പ നിരക്ക്, യാത്ര ചെലവുകൾ എന്നിവയെല്ലാം യാത്രക്കാരുടെ വരവിനെ ബാധിച്ച മറ്റൊരും ഘടകം ആണ്. പല സ്ഥലങ്ങളിൽ നിന്നുള്ള വിമാനങ്ങൾ സർവീസ് കുവെെറ്റലേക്ക് നടത്താത് മറ്റൊരു കാരണം ആണ്.

എന്നാൽ യാത്രക്കാർ കുറഞ്ഞതോടെ വിമാന സമ്പനികൾ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി മുന്നിലെത്തി. 30 മുതല്‍ 40 ശതമാനം വരെ കിഴിവുകള്‍ ആണ് ടിക്കറ്റ് നിരക്കിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വലിയ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.