സ്വന്തം ലേഖകൻ: സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പുത്തൻ സംരംഭവുമായി ബഹ്റൈൻ . മഅവീദ് എന്ന പേരിൽ ബഹ്റെെൻ ഒരു മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തു കൊണ്ടിരിക്കുകയാണ്. മഅവീദ് ഒരു ഏകീകൃത അപ്പോയിന്റ്മെന്റ് ബുക്കിങ് ആണ്. സർക്കാർ സേവനങ്ങൾക്കായി നേരിട്ട് ഓഫീസിൽ പോകേണ്ടി വരില്ല. അതിന് വേണ്ടിയുള്ള പ്രക്രിയ ലളിതമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
സ്മാർട്ട്ഫോണുകൾ വഴി ഈ ആപ്പ് ഫോണിൽ ബുക്ക് ചെയ്ത് സേവനങ്ങൾ ബുക്ക് ചെയ്യാം. ബഹ്റെെൻ കിരീടാവകാശിയുംപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഈ ആശയം കൊണ്ടു വന്നത്. വിവിധ തരത്തിലുള്ള സർക്കാർ സേവനങ്ങൾക്ക് ഈ ആപ്പ് വഴി ബുക്ക് ചെയ്യാം. ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം തുടങ്ങിയ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ ആണ് ഈ ആപ്പ് വഴി ബുക്ക് ചെയ്യാൻ സാധിക്കുക.
അറബി, ഇംഗ്ലിഷ് ഭാഷകളിൽ ആപ്പ് ഉപയോഗിക്കാൻ സാധിക്കും. അപ്പോയിന്റ്മെന്റ് ബുക്കിങ് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൽ ഒരുക്കിയിരിക്കുന്നത്. ആപ്പ് വഴി സേവനങ്ങൾ ബുക്ക് ചെയ്താൽ സ്ഥിരീകരണം, റിമൈൻഡറുകൾ എന്നിവയ്ക്കുള്ള അറിയിപ്പുകൾ ഉടൻ തന്നെ ഫോണിൽ ലഭിക്കും. തവാസുൽ വഴി സേവനങ്ങളെക്കുറിച്ചുള്ള ഫീഡ്ബാക്ക് ഉപഭോഗാതാക്കൾക്ക് നൽകാൻ സാധിക്കും.
ബഹ്റൈൻ പൗരന്മാർ, താമസക്കാർ, പ്രവാസികൾ, ജിസിസി പൗരന്മാർ എന്നിവർക്ക് മഅവീദ് ആപ്പ് ഉപയോഗിക്കാൻ സാധിക്കും. ബഹ്റൈൻ bh/apps-ലെ eGovernment App Store-ൽ നിന്ന് മഅവീദ് ആപ്പ് ഡൗൺലോഡ് ചെയ്യാം. ആപ്പുമായി ബന്ധപ്പെട്ട കൂടുതൽ സേവനങ്ങൾക്ക് 80008001 എന്ന നമ്പറിൽ ബന്ധപ്പടുക. സർക്കാർ സേവന കോൾ സെന്റർ നമ്പറുകൾ ആണ് ഇത്.
അതിനിടെ, ബഹ്റെെനിൽ ഉച്ച വിശ്രമ സമയം മൂന്ന് മാസത്തേക്ക് നീട്ടി ബഹ്റെെൻ. തറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടിയാണ് ബഹ്റെെൻ തൊഴിൽ നിയമം കൊണ്ടുവന്നത്. തൊഴിൽ നിരോധനം ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയായിരിക്കും എന്നാണ് ആദ്യം പുറത്തിറക്കിയ നിർദേശം. എന്നാൽ അതിൽ ഇപ്പോൾ മാറ്റം വരുത്തി അധികൃതർ രംഗത്തെത്തി.
തുറന്ന സ്ഥലങ്ങളിൽ വേനൽക്കാലത്ത് ജോലി ചെയ്യാൻ പാടില്ല. മൂന്ന് മാസത്തേക്ക് ജോലി നിരോധന കാലയളവ് നീട്ടാൻ ആണ് ഇപ്പോൾ ക്യാബിനറ്റ് തീരുമാനിച്ചിരിക്കുന്നത്. ഉച്ചക്ക് 12 മണി മുതൽ നാലുവരെയാണ് ജോലിചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. നിയമം ലംഘിക്കുന്നവർക്ക് പിഴയും മൂന്ന് മാസത്തേക്ക് ശിക്ഷയും അനുഭവിക്കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല