സ്വന്തം ലേഖകൻ: സൗദിയിൽ വിദേശ നിക്ഷേപം സുഗമമാക്കുന്നതിനുള്ള ‘ഏകജാലകം’ സംവിധാനത്തിന് ഉടൻ ആരംഭിക്കും. പുതിയ നിക്ഷേപ സംവിധാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഈ സംവിധാനത്തിലൂടെ നിക്ഷേപകരെ ആകർഷിക്കാൻ ഉദ്യോഗസ്ഥതല തടസ്സങ്ങൾ നീക്കുമെന്നാണ് കരുതപ്പെടുന്നത്.
ഒറ്റ തവണ റജിസ്ട്രേഷനിലൂടെ നിരവധി ലൈസൻസുകളും മുൻകൂർ അനുമതികളും നിക്ഷേപകന് ഒഴിവാക്കാം. ലഭ്യമായ എല്ലാ മേഖലകളിലും നിക്ഷേപം നടത്താൻ അനുവദിക്കുകയും 8 അടിസ്ഥാന അവകാശങ്ങൾ നൽകുയും ചെയ്യുന്ന വിധത്തിലാണ് പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
ഏതെങ്കിലും മേഖലയിൽ നിക്ഷേപം നടത്തുന്നതിന് മുൻപായി ദേശീയ റജിസ്ട്രിയിൽ റജിസ്റ്റർ ചെയ്യുന്നത് ഇതിലൂടെ നിർബന്ധമാകും. പുതുക്കിയ സംവിധാനവും അത് നടപ്പാക്കുന്നതിനുള്ള ചട്ടങ്ങളും 2025-ന്‍റെ തുടക്കത്തിൽ പ്രാബല്യത്തിൽ വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല