1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2024

സ്വന്തം ലേഖകൻ: കനത്ത വേനലിൽ പൊതു സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഉച്ച വിശ്രമ നിയമം അടുത്ത വർഷം മുതൽ മൂന്ന് മാസം നടപ്പിലാക്കും.

നിലവിൽ ജൂലൈ ആഗസ്ത് മാസങ്ങളിൽ ഉച്ചയ്ക്ക് 12 നും വൈകീട്ട് 4 നും ഇടയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി നിരോധിക്കുന്നതാണ് നിയമം. അടുത്ത വർഷം മുതൽ ജൂൺ 15 ന് ആരംഭിക്കുന്ന തൊഴിൽ നിയന്ത്രണം സെപ്റ്റംബർ 15 വരെ നീണ്ടു നിൽക്കും.

കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലീകരണം. തൊഴിൽ നിരോധനം രണ്ട് മാസത്തിൽ നിന്ന് മൂന്ന് മാസമായി നീട്ടുന്ന തീരുമാനത്തിന് ഇന്നലെ ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.