ഡേര്‍ട്ടി പിക്‌ച്ചര്‍ ഫെയിം വിദ്യാബാലന്റെ ജീവിതത്തിന്റെ പിക്‌ച്ചര്‍ വ്യക്‌തമാവുന്നു. വിദ്യ അധികം വൈകാതെ വിവാഹിതയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യു.ടി.വി. മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ സി.ഇ.ഒ. ആയ സിദ്ധാര്‍ത്ഥ് റോയി കപൂറുമായി വിദ്യ പ്രണയത്തിലായിട്ട് കാലം കുറച്ചായി. അധികം വൈകാതെ ഇവരുടെ വിവാഹം നടന്നേക്കുമെന്നാണ് സൂചന.
ഇത്രയും നാള്‍ മാധ്യമങ്ങളുടെ മുന്നില്‍ പെടാതെ തന്റെയും സിദ്ധാര്‍ത്ഥിന്റെയും ബന്ധം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു വിദ്യ. പക്ഷേ ഇപ്പോള്‍ കള്ളി വെളിച്ചത്തായി. ഇരുവരേയും ഒരുമിച്ച് പലയിടങ്ങളിലും കണ്ട പാപ്പരാസികള്‍ വിവരം ഫ്‌ളാഷാക്കുകയായിരുന്നു. കയ്യോടെ പിടിച്ചതോടെ അധികം വൈകാതെ താന്‍ സിദ്ധാര്‍ത്ഥിന്റെ ഭാര്യയാവുമെന്ന് വിദ്യ സമ്മതിച്ചു.
അഭിനയജീവിതത്തില്‍ ഇനിയും കുറെ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനുണ്ട്. അതുകൊണ്ട് ധൃതി പിടിച്ചൊരു വിവാഹത്തിന് ഞാനില്ല. പക്ഷേ അധികം വൈകാതെ താനും സിദ്ധാര്‍ത്ഥും വിവാഹിതരാവും. മധുരവും ഉപ്പും എരിവും പുളിയും എല്ലാം ചേരുംപടി ചേര്‍ന്ന രുചികരമായ ഒരു ഭക്ഷണം പോലെ ആസ്വാദ്യകരമാണ് തങ്ങളുടെ ബന്ധം എന്നും വിദ്യ പറയുന്നു. മലയാളത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിക്കുന്ന ‘അരിവാള്‍ ചുറ്റിക നക്ഷത്രത്തി’ല്‍ വിദ്യയാണ് നായിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല