ഫിഫ റാങ്കിംഗിന്റെ ഒന്നാം സ്ഥാനത്ത് ലോക ചാമ്പ്യന്‍മാരും യൂറോപ്യന്‍ ചാമ്പ്യനുമായ സ്‌പെയിന്‍ തുടരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള സൗഹൃദമത്സരത്തില്‍ പരാജയം സമ്മതിക്കേണ്ടിവന്നെങ്കിലും സ്‌പെയിനാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് നെതര്‍ലന്‍ഡ്‌സ് നില്‍ക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് ജര്‍മനിയും സ്ഥാനം പിടിച്ചു.
സൗഹൃദമത്സരത്തില്‍ ജര്‍മനി നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. കോപ്പ അമേരിക്കന്‍ ജേതാക്കളായ ഉറുഗ്വേയാണ് നാലാമത്. സൗഹൃദമത്സരത്തില്‍ ലോകചാമ്പ്യന്‍മാരെ പരാജയപ്പെടുത്തിയതിലൂടെ രണ്ടു സ്ഥാനം മുന്നേറി ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തെത്തിച്ചേര്‍ന്നു. എന്നാല്‍, അഞ്ചുതവണ ലോകകിരീടം ചൂടിയിട്ടുള്ള ബ്രസീല്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി റാങ്കിംഗില്‍ ആറാമതാണ്. സൗഹൃദമത്സരങ്ങളില്‍ ബ്രസീല്‍ പോയിന്റ് നിലയില്‍ വളരെ താഴെയുള്ള ഈജിപ്തിനെയും ഗാബോണിനെയും പരാജയപ്പെടുത്തിയിരുന്നു.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്ലേ ഓഫിലേക്കു യോഗ്യത ലഭിച്ച പോര്‍ച്ചുഗലും ക്രൊയേഷ്യയും മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഏഴാമതുള്ള പോര്‍ച്ചുഗല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി. ക്രൊയേഷ്യ നാലു സ്ഥാനം മെച്ചപ്പെടുത്തിക്കൊണ്ടാണ് എട്ടാമതെത്തിയിരിക്കുന്നത്. മൂന്നു സ്ഥാനങ്ങള്‍ പിന്നോട്ടിറിങ്ങിയ ഇറ്റലി ഒന്‍പതാമതാണ് ഇടംപിടിച്ചിരിക്കുന്നത്. അര്‍ജന്റീന പത്താമതാണ്.19ാം സ്ഥാനത്തുള്ള ജപ്പാന്‍ ടീമാണ് മികച്ച ഏഷ്യന്‍ ടീം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല