പ്രൊഫഷണൽ അലൈൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് (PAIR) യുകെയിലെ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് (SoR) കീഴിൽ ഒരു സ്പെഷ്യൽ ഇന്ററസ്റ്റ് ഗ്രൂപ്പായി (SIG) ആരംഭിച്ചു. SoR യുകെയിലെ എല്ലാ റേഡിയോഗ്രാഫേഴ്സിനും വേണ്ടി പ്രവർത്തിക്കുന്ന ഏക ട്രേഡ് യൂണിയനും അംബ്രെല്ലാ സംഘടനയുമാണ്. PAIR യുടെ ആരംഭം, യുകെയിലെ ഇന്ത്യൻ റേഡിയോഗ്രാഫേഴ്സിന് മറ്റ് റേഡിയോഗ്രാഫർ പ്രൊഫഷണലുകളുമായി ബന്ധപ്പെടാനും, തൊഴിൽപരമായ പിന്തുണ ലഭിക്കാനും, അക്കാദമി കരിയർ മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാക്കുന്നതിനും ഇ പുതിയ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു.
ക്യാൻസർ രോഗ ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന റേഡിയോതെറാപ്പി ടെക്നോളജിസ്റ്കൾ, രോഗനിർണയത്തിന് ആവശ്യമായ എക്സ്-റേ, സിറ്റി സ്കാൻ, എംആർഐ സ്കാൻ, ന്യൂക്ലീർ മെഡിസിൻ, മാമോഗ്രാഫി തുടങ്ങിയ രംഗത്ത് പ്രവർത്തിക്കുന്ന ടെക്നോളജിസ്റ്റുകൾ ആണ് റേഡിയോഗ്രാഫർമാർ. ഇന്ത്യയിൽ നിന്നും ധാരാളം പ്രൊഫഷണലുകൾ ഈ രംഗത്ത് ഗ്രേറ്റ് ബ്രിട്ടനിൽ ജോലിചെയ്യുന്നുണ്ട്. ഈ രംഗത്ത് ജോലി നേടുവാൻ യുകെയിലെ അംഗീകൃത റെഗുലേറ്റിങ്ങ് ഏജൻസിയായ HCPC യുടെ ലൈസൻസിംഗ് നേടേണ്ടതുണ്ട്. HCPC ലൈസൻസിംഗ് നേടുന്ന അന്താരാഷ്ട്ര അപേക്ഷ അപേക്ഷകരുടെ എണ്ണം ഈ അടുത്തകാലത്ത് വളരെയധികം വർദ്ധിച്ചിട്ടുണ്ട്.
PAIR ന്റെ പ്രധാന ലക്ഷ്യങ്ങൾ: *പ്രൊഫഷണൽ ഡെവലപ്മെന്റ്: അംഗങ്ങൾക്ക് അവരുടെ കഴിവുകളും അറിവുകളും മെച്ചപ്പെടുത്താൻ സഹായിക്കുന്ന റിസോഴ്സുകൾ, വർക്ക്ഷോപ്പുകൾ, ഇവന്റുകൾ എന്നിവ നൽകുന്നു. ഇന്ത്യൻ റേഡിയോഗ്രാഫേഴ്സിന്റെ അവകാശങ്ങൾക്കും താൽപ്പര്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കുക.
നെറ്റ്വർക്കിംഗ് ആൻഡ് മെന്റർഷിപ്പ്: അംഗങ്ങൾക്ക് അനുഭവങ്ങൾ പങ്കിടാനും ശക്തമായ പിന്തുണാ നെറ്റ്വർക്ക് നിർമ്മിക്കാനും അവസരം നൽകുന്നു. ഇന്ത്യൻ റേഡിയോഗ്രാഫേഴ്സിന്റെ പ്രത്യേക സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്നു. PAIR നിലവിൽ റേഡിയോഗ്രാഫി പ്രൊഫഷനിൽ യുകെയിൽ ജോലി ആഗ്രഹിക്കുന്ന റേഡിയോഗ്രാഫേഴ്സിനുള്ള കരിയർ മാർഗ്ഗനിർദ്ദേശങ്ങളും നൽകിവരുന്നു.
കൂടുതൽ വിവരങ്ങൾക്കും, PAIR കോൺടാക്ട് ചെയ്യുന്നതിനും താഴെപ്പറയുന്ന ന്യൂസ് ലിങ്ക് സന്ദർശിക്കുക. https://www.sor.org/news/professionalism/pair-launches-as-sor-special-interest-group
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല