സ്വന്തം ലേഖകൻ: വിമാനത്താവളത്തിൽ തൊഴിലാളികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. അദാനി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.
യോഗത്തിൽ തൊഴിലാളികൾ ഉന്നയിച്ച ശമ്പള പരിഷ്കരണവും ബോണസ് വർധനയും അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. തൊഴിലാളികളുടെ ബോണസ് 1000 രൂപ വർധിപ്പിച്ചു. ലോഡിംഗ് തൊഴിലാളികളുടെ ശമ്പളം 20 ശതമാനവും വർധിപ്പിച്ചു. എയർ ഇന്ത്യ സാറ്റ്സ് ഗ്രൗണ്ട് ഹാന്റിലിംഗ് വിഭാഗത്തിലെ ജീവനക്കാരാണ് പണിമുടക്കിയത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കറ്റ്, അബുദാബി, ഷാർജ, എയർ അറേബ്യ, ഖത്തർ എയർവേയ്സ്, കുവൈറ്റ് വിമാനങ്ങളിലെ കാർഗോ നീക്കമാണ് മുടങ്ങിയത്. 20 ടൺ ഭക്ഷ്യവസ്തുക്കളാണ് വിമാനത്താവളത്തിൽ കെട്ടിക്കിടക്കുന്നത്. എയർ ഇന്ത്യാ കമ്പനി ജീവനക്കാർ കൈകാര്യംചെയ്യുന്ന സർവീസുകൾക്കാണ് പ്രതിസന്ധി നേരിടുന്നത്.
എയർഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. ശമ്പള പരിഷ്കാരവും ബോണസും ആവശ്യപ്പെട്ടാണ് ജീവനക്കാർ സമരം. ഇവിടുത്തെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല