സ്വന്തം ലേഖകൻ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയില്‍. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ വാഷിങ്ടണ്‍ ഡിസിയിലും ഡാലസിലുമായി വിവിധ പരിപാടികളില്‍ രാഹുൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യുഎസ് സന്ദര്‍ശനമാണിത്. ടെക്സാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും അക്കാദമിക വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും.
ഡാലസിലെ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഇന്ന് പങ്കെടുക്കും. ഡാലസിലെ ഇന്ത്യക്കാരും അമേരിക്കന്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും രാഹുല്‍ സംസാരിക്കും. അത്താഴ വിരുന്നില്‍ സാങ്കേതിക വിദഗ്ധരെയും പ്രാദേശിക നേതാക്കളെയും കാണും.
9 ,10 തീയതികളിൽ രാഹുൽ ഗാന്ധി വാഷിംഗ്ടൺ ഡിസി സന്ദർശിക്കും. അക്കാദമിക് വിദഗ്ധർ സാങ്കേതിക വിദഗ്ധർ വ്യവസായികൾ മാധ്യമപ്രവർത്തകർ എന്നിവരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തും. യുഎൻ ജനറൽ അസംബ്ലിക്കായി ഈ മാസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോർക്ക് സന്ദർശിക്കാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല